Publish Date: Tue, 15 Mar 2022 (12:49 IST)
Updated Date: Tue, 15 Mar 2022 (12:51 IST)
മോഹന്‍ലാലിന്റെ മോണ്‍സ്റ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. ആരാധകരില്‍ ആവേശമുണര്‍ത്തുന്ന ഒരു സമ്പൂര്‍ണ്ണ എന്റര്‍ടെയ്നറാണ് സിനിമയെന്ന് സംവിധായകന്‍ വൈശാഖ് തന്നെ പറഞ്ഞിരുന്നു. ചിത്രം റിലീസിന് എത്താന്‍ ഇനിയും മാസങ്ങളെടുക്കും.
അടുത്തമാസം അതായത് ഏപ്രില്‍ അവസാനത്തോടെ മാത്രമേ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാകുകയുള്ളൂ എന്ന് വൈശാഖ് പറഞ്ഞു. അതിനുശേഷമേ നിര്‍മ്മാതാക്കള്‍ റിലീസ് തീയതി പ്രഖ്യാപിക്കുകയുള്ളൂ.
ഡിസ്‌നി ഹോട്ട് സ്റ്റാറിന് ചിത്രം വിറ്റു പോയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ഉദയകൃഷ്ണയുടെ എക്കാലത്തെയും മികച്ച തിരക്കഥയായിരിക്കും ചിത്രത്തിലുണ്ടാവുകയെന്നും വൈശാഖ് പറഞ്ഞിരുന്നു. മലയാള സിനിമയില്‍ അപൂര്‍വമായി മാത്രം ചര്‍ച്ച ചെയ്യപ്പെടുന്ന ചില വിഷയങ്ങളാണ് ചിത്രം പറയുന്നതെന്നും സംവിധായകന്‍.