Publish Date: Mon, 20 Sep 2021 (14:13 IST)
Updated Date: Mon, 20 Sep 2021 (14:16 IST)
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് മോഹന്‍ലാല്‍. നടന്‍ ബോക്‌സിംഗ് താരമായിട്ടാണ് അഭിനയിക്കുന്നത്. ഇതിനായുള്ള പരിശീലനം ലാല്‍ നേരത്തെ തുടങ്ങിയിരുന്നു. ബോക്‌സിംഗ് താരത്തിന്റെ വേഷത്തിലുള്ള മോഹന്‍ലാലിന്റെ പുതിയ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന 12ത് മാന്‍ ചിത്രീകരണ തിരക്കിലാണ് മോഹന്‍ലാല്‍. ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം ബറോസ് ടീമിനൊപ്പം അദ്ദേഹം ചേരും. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയശേഷം ആകും പ്രിയദര്‍ശന്‍ ചിത്രം തുടങ്ങുക.