ഏറ്റവുമധികം ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട മലയാള സിനിമയാണ് ദൃശ്യം. റിലീസ് ചെയ്ത് എട്ടു വര്‍ഷങ്ങള്‍ക്കു ശേഷവും റീമേക്ക് ചെയ്യപ്പെടുന്നു. ഇന്തോനേഷ്യന്‍ ഭാഷയിലാണ് സിനിമ വീണ്ടും എത്തുന്നത്. ഇപ്പോഴിതാ ഈ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് നടി മീന.
ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് ആദ്യമായി റീമേക്ക് ചെയ്യപ്പെടുന്ന മലയാളചിത്രമമെന്ന പ്രത്യേകതയും ഇതോടെ ദൃശ്യത്തിന് സ്വന്തമാക്കും.
തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് റീമേക്ക് ദൃശ്യം ചെയ്യപ്പെട്ടിരുന്നു.