Webdunia - Bharat's app for daily news and videos

Install App

'ചിന്തിക്കാന്‍ പോലും കഴിയാത്ത അപകടം ആകുമായിരുന്നു'; മിഷന്‍ സി ഷൂട്ടിങ് സമയത്ത് കൈലാഷിന് ഉണ്ടായ അപകടത്തെക്കുറിച്ച് വിനോദ് ഗുരുവായൂര്‍, വീഡിയോ

കെ ആര്‍ അനൂപ്
ചൊവ്വ, 3 ഓഗസ്റ്റ് 2021 (13:55 IST)
വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മിഷന്‍ സി.കൈലാഷ്, അപ്പാനി ശരത് എന്നിവര്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ത്രില്ലര്‍ ചിത്രം കൂടിയാണിത്.ക്യാപ്റ്റന്‍ അഭിനവായാണ് കൈലാഷ് വേഷമിടുന്നത്. ചിത്രീകരണ സമയത്ത് ഉണ്ടായ ഒരു അപകടത്തെക്കുറിച്ച് പറയുകയാണ് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍.
വിനോദ് ഗുരുവായൂരിന്റെ വാക്കുകളിലേക്ക് 
 
Mission c യുടെ ഷൂട്ട് നടക്കുന്ന സമയത്തു കൈലാഷ് ഒരു വലിയ അപകടത്തില്‍ പെട്ടു പോയിരുന്നു. കൈലാഷിനെ വലിച്ചു പൊക്കിയിരുന്ന ഒരു റോപ് പെട്ടെന്ന് പൊട്ടുകയും കൈലാഷ് ബസ്സില്‍ വന്നിടിക്കുകയും ചെയ്തു. കുറച്ചു കൂടെ പുറകില്‍ നിന്നും വലിച്ചു വിടേണ്ട ആ സീക്വന്‍സ്, പുറകിലേക്ക് വലിക്കുമ്പോള്‍ തന്നെ പൊട്ടുകയായിരുന്നു. 
 
കുറച്ചു കൂടെ പുറകില്‍ നിന്നുമാണ് അത് പൊട്ടിയിരുന്നെങ്കില്‍ അന്ന് സംഭവിക്കുന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത അപകടം ആകുമായിരുന്നു. കാല്‍മുട്ടിന് കുറച്ചു പരിക്കുകള്‍ അന്ന് കൈലാഷിനു പറ്റിയിരുന്നു.മിഷന്‍ സി യുടെ സെന്‍സര്‍ അടുത്ത ദിവസം ചാര്‍ട്ട് ചെയ്തിരിക്കുന്നു. സെന്‍സര്‍ കഴിഞ്ഞാല്‍ റിലീസ് ഡേറ്റ് അറിയിക്കുന്നതാണ്. തിയേറ്റര്‍ റിലീസ് എന്ന ആഗ്രഹം ഇപ്പോഴും മനസ്സിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജനപ്രിയ മദ്യബ്രാൻഡുകൾക്ക് എഫ്.എസ്.എസ്.എ.ഐയുടെ വിലക്ക്; ഓൾഡ് മോങ്ക്, മക്‌ഡൊവെൽസ് ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾക്കെതിരെ നടപടി

രഹസ്യമായും അല്ലാതെയുമൊക്കെ ആളുകളെ കാണേണ്ടി വരും, ഐ ഹാവ് മെയ്ഡ് ഇറ്റ് വെരി ക്ലിയർ, മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

ഷെയ്ഖ് ഹസീനയുടെ വാർത്താസമ്മേളനം ഇന്ന് ദില്ലിയിൽ, ഇന്ത്യയുമായുള്ള ബന്ധത്തെ ഗുരുതരമായി ബാധിക്കും, മുന്നറിയിപ്പുമായി ബംഗ്ലാദേശ്

Typhoon Dolphin: കണ്ടതൊന്നുമല്ല വരാനിരിക്കുന്നത് ! ടൈഫൂൺ ഡോൾഫിൻ കേരളത്തിനു പണിയാകുമോ?

വിവാഹസമ്മാനമായി സാരിയും ഒരു പവന്‍ സ്വര്‍ണവും, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്പ്‌ടോപ്പ്: വിജയ് സര്‍ക്കാരിന്റെ ബജറ്റ്

അടുത്ത ലേഖനം
Show comments