Publish Date: Fri, 09 Oct 2020 (13:43 IST)
Updated Date: Fri, 09 Oct 2020 (13:45 IST)
കാർത്തിയും വിജയും വീണ്ടും നേർക്കുനേർ. കഴിഞ്ഞ വർഷം ബോക്സോഫീസിൽ വിജയ് ചിത്രമായ ബിഗിലുമായി കാർത്തിയിടെ കൈദി ഏറ്റുമുട്ടിയിരുന്നു. രണ്ട് ചിത്രങ്ങളും വലിയ വിജയം നേടുകയുണ്ടായി.
ഇപ്പോഴിതാ കാർത്തിയുടെ 'സുൽത്താൻ' ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുകയാണ്. അതേസമയം വിജയുടെ മാസ്റ്ററും തിയേറ്റർ റിലീസ് കാത്തിരിക്കുകയാണ്. 2021 പൊങ്കലിന് ഈ രണ്ടു ചിത്രങ്ങളും റിലീസ് ചെയ്യാനാണ് സാധ്യത.
വിജയും വിജയ് സേതുപതിയും ഒന്നിക്കുന്ന മാസ്റ്റർ പോലെ തന്നെ കാർത്തിയും രശ്മിക മന്ദാനയും പ്രധാന വേഷത്തിലെത്തുന്ന സുൽത്താനു വേണ്ടിയും ആരാധകർ കാത്തിരിക്കുകയാണ്. ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ എസ് ആർ പ്രഭുവാണ് 'സുൽത്താൻ' നിർമ്മിക്കുന്നത്.
കെ ആര് അനൂപ്
Publish Date: Fri, 09 Oct 2020 (13:43 IST)
Updated Date: Fri, 09 Oct 2020 (13:45 IST)