നടൻ കാർത്തിയുടെ ഏറ്റവും പുതിയ ചിത്രമാണ് 'സുൽത്താൻ'. ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായി. ട്വിറ്ററിലൂടെ കാർത്തി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഡ്രീം വാര്യർ പിച്ചേഴ്സാണ് സിനിമ നിർമ്മിക്കുന്നത്.
"മൂന്നുവർഷം മുമ്പ് ആശയം കേട്ടപ്പോൾ മുതൽ ഇന്നുവരെ ഈ കഥ ആവേശം കൊള്ളിക്കുന്നു. എൻറെ ഇതുവരെയുള്ള പ്രൊഡക്ഷനുകളിൽ വലിയ ഒന്നാണ് ഈ സിനിമ. മുഴുവൻ ടീമിനും നന്ദി" - കാർത്തി ട്വിറ്ററിൽ കുറിച്ചു.
സുൽത്താൻ ഒരു തിയറ്റർ റിലീസായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം കൈതിയും ബിഗിലും ഒരുമിച്ച് റിലീസ് ചെയ്തതു പോലെ വിജയ് ചിത്രമായ മാസ്റ്ററിനൊപ്പം സിനിമ റിലീസ് ചെയ്യാനാകും പദ്ധതിയിടുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. തമിഴിൽ നടിയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്.