വിജയ് ചിത്രം മാസ്റ്റര്‍ ജനുവരി 13ന് തിയേറ്ററുകളില്‍ !

കെ ആര്‍ അനൂപ്
ചൊവ്വ, 29 ഡിസം‌ബര്‍ 2020 (23:26 IST)
വിജയുടെ ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം. പൊങ്കൽ ആഘോഷമാക്കാനായി 'മാസ്റ്റർ' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ജനുവരി 13 ന് വിവിധ ഭാഷകളിലായി ചിത്രം തിയേറ്ററിൽ തന്നെ റിലീസ് ചെയ്യും. 
 
വിജയ്, വിജയ് സേതുപതി എന്നിവർ പരസ്പരം കൊമ്പുകോർക്കാനായി മുഖത്തോട് മുഖം നോക്കി നിൽക്കുന്ന പോസ്റ്റർ പങ്കുവെച്ചു കൊണ്ടാണ് റിലീസ് ഡേറ്റ് നിർമാതാക്കൾ പ്രഖ്യാപിച്ചത്. 
 
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യുന്നത് സ്ഥിരീകരിക്കുകയും ചെയ്തു. ബിഗ് സ്‌ക്രീനുകളിൽ 'മാസ്റ്റർ' കാണാൻ ആരാധകർ ഒരു വർഷത്തോളം കാത്തിരുന്നു. തമിഴകത്തെ വലിയ നടന്മാരായ വിജയേയും വിജയ് സേതുപതിയേയും തിയേറ്ററുകളിൽ കാണാൻ ഇനി ദിവസങ്ങൾ മാത്രം.
 
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോൺ ദുരൈരാജ് എന്ന കോളേജ് പ്രൊഫസറായി വിജയ് എത്തുമ്പോൾ വിജയ് സേതുപതി ഒരു ഗ്യാങ്സ്റ്ററായാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. അദ്ദേഹത്തിന്റെ കഥാപാത്രത്തിന് ഭവാനി എന്നാണ് പേര് നൽകിയിരിക്കുന്നത്. 
 
സെവൻ സ്ക്രീൻ സ്റ്റുഡിയോയുമായി ചേർന്ന് എക്സ്ബി ഫിലിം ക്രിയേറ്റേഴ്സ് ആണ് മാസ്റ്റർ നിർമ്മിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞു, ലക്ഷ്മിപ്രിയക്കെതിരെ പരാതി നൽകിയെന്ന് നീന കുറുപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'എൽഡിഎഫ് അല്ലാതെ മറ്റാര്' മുദ്രാവാക്യം വിപരീത ഫലം ചെയ്തെന്ന് പി രാജീവ്

ചോദ്യപേപ്പർ തരാം, ടെലഗ്രാം വഴി തട്ടിപ്പ്!, നീറ്റ് പരീക്ഷ തട്ടിപ്പ് തടയാൻ താൽക്കാലിക വിലക്കുമായി കേന്ദ്രം

യാത്രപോകാന്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന വാഹനം ഏതാണെന്ന് അറിയാം; ഗൂഗിള്‍ മാപ്പില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

കണ്ണൂരിൽ രണ്ട് കുട്ടികൾക്കു ഷിഗെല്ല

സെന്‍സസ് 2027: ഇന്ന് മുതല്‍ സ്വന്തമായി വിവരങ്ങള്‍ രേഖപ്പെടുത്താം, അവസാന തിയതി ജൂണ്‍ 30

അടുത്ത ലേഖനം
Show comments