Select Your Language

Notifications

webdunia
webdunia
webdunia
webdunia

മരയ്ക്കാർ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു, ഡിസംബർ 17ന് ആമസോൺ പ്രൈമിൽ

മരയ്ക്കാർ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു, ഡിസംബർ 17ന് ആമസോൺ പ്രൈമിൽ
, തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (13:21 IST)
മോഹൻലാൽ പ്രിയദർശൻ കൂട്ടുക്കെട്ടിലിറങ്ങിയ ബിഗ് ബജറ്റ് ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ഒ‌ടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ മാസം ആദ്യം റിലീസിനെത്തിയ ചിത്രം ഡിസം‌ബർ 17 മുതൽ പ്രൈം വീഡിയോയിൽ പ്രീമിയർ ചെയ്യും. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ ലഭ്യമാകും.
 
ഏറെ കാത്തിരുന്ന ഈ മെഗാ എന്റർടെയ്‌നറുമായി ഈ വർഷം അവസാനിപ്പിക്കുന്നതിൽ ഞങ്ങൾ ഏറെ സന്തോഷിക്കുന്നുവെന്ന് ആമസോൺ പ്രൈം വീഡിയോ ഇന്ത്യയുടെ കണ്ടന്റ് ലൈസൻസിങ് മേധാവി മനീഷ് മെംഗാനി പറഞ്ഞു.പ്രൈം വീഡിയോയിലെ മരക്കാറിന്റെ ഡിജിറ്റൽ പ്രീമിയറിൽ താൻ ഏറെ സന്തോഷവാനാണെന്നും ഇത് രാജ്യത്തുടനീളമുള്ള പ്രേക്ഷകർക്ക് അവസരം നൽകുമെന്നും മോഹൻലാൽ പ്രതികരിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കാതിരിക്കാന്‍ ചില സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി ചാക്കോച്ചന്‍