Publish Date: Thu, 30 Jun 2022 (13:01 IST)
Updated Date: Thu, 30 Jun 2022 (13:03 IST)
തൊട്ടടുത്ത ദിവസങ്ങളില്‍ റിലീസ് പ്രഖ്യാപിക്കാനൊരുങ്ങി മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങള്‍. ഓണ സീസണില്‍ മലയാളികളെ തിയേറ്ററുകളില്‍ എത്തിക്കാനാണ് മോളിവുഡിലെ താര രാജാക്കന്മാരുടെ ശ്രമം.
വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. മോഹന്‍ലാലിന്റെ എന്റര്‍ടെയ്‌നര്‍ തന്നെയാണ് മോണ്‍സ്റ്റര്‍ എന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. മാസ് സിനിമ പോലുള്ള സിനിമ അല്ല ഇത്.
തിരക്കഥയുടെ ബലത്തില്‍ മുന്നോട്ട് പോവുന്ന ചിത്രമാണ്. എന്റര്‍ടെയ്ന്‍മെന്റിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ത്രില്ലറാണെന്നും വൈശാഖ് പറഞ്ഞിരുന്നു. മോണ്‍സ്റ്റര്‍ സെപ്റ്റംബര്‍ ഏഴിന് പ്രദര്‍ശനത്തിന് എത്തും. ഒ.ട.ടി റിലീസ് ആകാനും സാധ്യതയുണ്ട്.
മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് റോഷാക്ക്. കേരളത്തിലെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ടീം ദുബായില്‍ ഷൂട്ടിംഗ് തിരക്കിലാണ്.നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ ആറിന് പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.