Publish Date: Mon, 03 Oct 2022 (12:13 IST)
Updated Date: Mon, 03 Oct 2022 (12:17 IST)
ശ്രീനാഥ് ഭാസിയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യൂ വിവാദം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. തന്റെ പുതിയ സിനിമയുടെ പ്രചാരണാര്‍ത്ഥം മമ്മൂട്ടി എത്തിയപ്പോള്‍ അദ്ദേഹത്തോടും മാധ്യമപ്രവര്‍ത്തകര്‍ ഈ വിഷയത്തില്‍ അഭിപ്രായം ചോദിച്ചു.
വിവാദ ഇന്റര്‍വ്യൂ വിഷയത്തില്‍, ആ സംഭവം നടന്നത് ചോദ്യങ്ങളുടെ പ്രശ്‌നമായിട്ടാണോ ഉത്തരങ്ങളുടെ പ്രശ്‌നമായിട്ടാണോ മമ്മുക്കക്ക് തോന്നിയത് എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്.
ചോദ്യങ്ങളും ഉത്തരങ്ങളും സെന്‍സര്‍ ചെയ്യാനാവില്ലെന്നും സാമാന്യമായിട്ടുള്ള ധാരണയാണ് വേണ്ടതെന്നുമാണെന്നാണ് മമ്മൂട്ടി ചിരിച്ചുകൊണ്ട് മറുപടിയായി പറഞ്ഞത്.റോഷാക്ക് പ്രമോഷന്റെ ഭാഗമായി നടന്‍ ദോഹയില്‍ എത്തിയതായിരുന്നു.
കെ ആര് അനൂപ്
Publish Date: Mon, 03 Oct 2022 (12:13 IST)
Updated Date: Mon, 03 Oct 2022 (12:17 IST)