Daily Horoscope
✕

'സൂപ്പർ സ്റ്റാർ' എന്ന് അവതാരകൻ; ഞാനല്ല അത് എല്ലാക്കാലത്തേയും 'മഹാനടനായ മോഹൻലാൽ' ആണെന്ന് കല്യാണി

ഫഹദിനൊപ്പം ആദ്യമായി അഭിനയിക്കുന്ന ഓടും കുതിര ചാടും കുതിര ഫെസ്റ്റിവൽ മൂഡുള്ളൊരു ചിത്രമാണ്.

നിഹാരിക കെ.എസ്
ശനി, 23 ഓഗസ്റ്റ് 2025 (17:00 IST)
ഓണത്തിന് ഇത്തവണ കല്യാണി പ്രിയദർശന്റേതായി രണ്ട് സിനിമകളാണ് റിലീസ് ആകാനുള്ളത്. ഫഹദ് ഫാസിൽ-അൽത്താഫ് സലീം ടീമിന്റെ ഓടും കുതിര ചാടും കുതിര, നസ്ലെൻ നായകനാകുന്ന സൂപ്പർ ഹീറോ ചത്രം ലോക: ചാപ്റ്റർ 1 ചന്ദ്ര എന്നിവയാണത്. ലോകയിൽ ടൈറ്റിൽ വേഷത്തിലാണ് കല്യാണി അഭിനയിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ ഹീമെയിൽ സൂപ്പർഹീറോയാണ് കല്യാണിയുടെ കഥാപാത്രം. ഫഹദിനൊപ്പം ആദ്യമായി അഭിനയിക്കുന്ന ഓടും കുതിര ചാടും കുതിര ഫെസ്റ്റിവൽ മൂഡുള്ളൊരു ചിത്രമാണ്.
 
ഇതിനിടെ ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ അവതാരകൻ കല്യാണിയെ സൂപ്പർ സ്റ്റാർ എന്ന് വിളിച്ചതും അതിന് കല്യാണി നൽകിയ മറുപടിയും ശ്രദ്ധ നേടുകയാണ്. ഗലാട്ട പ്ലസിന് വേണ്ടി പ്രമുഖ സിനിമാ നിരൂപകൻ ഭരദ്വാജ് രംഗന് നൽകിയ അഭിമുഖത്തിലായിരുന്നു രസകരമായ സംഭവമുണ്ടായത്.
 
അഭിമുഖത്തിനിടെ കല്യാണിയെ അവതാരകൻ സൂപ്പർ സ്റ്റാർ ഓഫ് ഓണം 2025 എന്ന് വിശേഷിപ്പിക്കുന്നുണ്ട്. എന്നാൽ ഉടനെ തന്നെ അദ്ദേഹത്തെ തിരുത്തുകയാണ് കല്യാണി. ''അല്ല അല്ല. അത് ഇപ്പോഴും എല്ലാക്കാലത്തേയും മഹാനായ നടൻ മോഹൻലാൽ തന്നെയാണ്. ഈ ഓണത്തിനും അദ്ദേഹത്തിന്റെ സിനിമയായ ഹൃദയപൂർവ്വം പുറത്തിറങ്ങുന്നുണ്ട്'' എന്നായിരുന്നു കല്യാണിയുടെ മറുപടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മട്ടാഞ്ചേരിയിലെ ഗ്യാങ്, തലവൻ മമ്മൂട്ടി; വില്ലൻ ആസിഫോ?

രാവണൻ അത്ര മോശക്കാരനല്ലെന്ന് സായ് പല്ലവി, രാവണനെ സ്നേഹിക്കുന്ന സീതയോ?, നടിക്കെതിരെ വിമർശനം

പെഡ്ഡിയിൽ മോശമായാണ് എന്നെ ചിത്രീകരിച്ചത്, എന്റെ പ്രിവിലേജ് ഉപയോഗിക്കാമായിരുന്നു, പക്ഷേ.. ജാൻവി കപൂർ

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രായപൂർത്തിയാകാത്തവർ ഡ്രൈവ് ചെയ്താൽ രക്ഷിതാക്കൾക്കെതിരെ കർശന നടപടി, ബസുകളുടെ സമയക്രമം മാറ്റുന്നതും പരിഗണനയിൽ - ഗതാഗതമന്ത്രി

ഉത്തർപ്രദേശ് നിയമസഭാ തിരെഞ്ഞെടുപ്പ്: കോൺഗ്രസിനെ പ്രിയങ്ക ഗാന്ധി നയിച്ചേക്കും

ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചുവെന്ന് ട്രംപ്, കരാർ സാധ്യത തുറക്കുന്നോ?

നരൻ, പുലിമുരുകൻ, പോക്കിരിരാജ, രാമലീല; പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു

അടുത്ത ലേഖനം
Show comments