Daily Horoscope
✕

ചിത്രീകരണത്തിന്റെ 14 ദിവസങ്ങള്‍, ആസിഫ് അലിയുടെ 'കൂമന്‍' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 9 മാര്‍ച്ച് 2022 (15:01 IST)
ജീത്തു ജോസഫ്-ആസിഫ് അലി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന കൂമന്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ഫെബ്രുവരി അവസാനത്തോടെ ഷൂട്ടിംഗ് ആരംഭിച്ച സിനിമ 14 ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കി. ഫെബ്രുവരി 26ന് ആസിഫ് ടീമിനൊപ്പം ചേര്‍ന്നത്.പാലക്കാട് ആണ് പ്രധാന ലൊക്കേഷനുകളില്‍ ഒന്ന്.
 
കേരള തമിഴ്‌നാട് അതിര്‍ത്തി ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട സിനിമയാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ട്വല്‍ത്ത് മാന്‍ തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്ണകുമാറാണ് കൂമന്റേയും രചയിതാവ്.
 
രണ്‍ജി പണിക്കര്‍ ബാബുരാജ്, മേഘനാഥന്‍,ബൈജു ന്തോഷ്, ജാഫര്‍ ഇടുക്കി, നന്ദു അഭിരാം രാധാകൃഷ്ണന്‍ ,പ്രശാന്ത് മുരളി ,ദീപക് പറമ്പോള്‍, ജയിംസ് ഏല്യാ
പരസ്പരം പ്രദീപ്, രാജേഷ് പറവൂര്‍, ജയന്‍ ചേര്‍ത്തല, ആദം അയൂബ്,
ഹന്നാറെജി കോശി, ശ്രിയാനാഥ്, പൗളിവല്‍സന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
കൊല്ലങ്കോട്, നെന്മാറ, പൊള്ളാച്ചി, മറയൂര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

എല്ലാം കാണുക

ഏറ്റവും പുതിയത്

ലഡാക്കിലെ 28 തന്ത്രപ്രധാന സ്ഥലങ്ങള്‍ക്ക് പേര് നല്‍കാനുള്ള ഇന്ത്യയുടെ നീക്കത്തെ എതിര്‍ത്ത് ചൈന

റഷ്യ 60 ദിവസത്തെ വെടിനിര്‍ത്തലിന് തയ്യാറായാല്‍ യുക്രെയ്ന്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് സെലെന്‍സ്‌കി

വടക്കുകിഴക്കന്‍ കാലവര്‍ഷം അടുത്തെത്തുന്നു; തമിഴ്നാട്, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ കനത്ത മഴ

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു

അടുത്ത ലേഖനം
Show comments