Publish Date: Thu, 30 Dec 2021 (14:54 IST)
Updated Date: Thu, 30 Dec 2021 (14:56 IST)
നടന്‍ ദിലീപ് തന്റെ പുതിയ ചിത്രമായ കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ്.ന്യൂ ഇയര്‍ റിലീസായി ഡിസംബര്‍ 31ന് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ പ്രദര്‍ശനത്തിനെത്തുന്ന സിനിമയില്‍ കേശു എന്ന ടൈറ്റില്‍ റോളിലെത്തുന്നത് ദിലീപാണ്.
എന്നാല്‍ അച്യുതന്‍ എന്നതായിരുന്നു കഥാപാത്രത്തിന്റെ പേരായി ആദ്യം നാദിര്‍ഷയുടെ മനസ്സിലുണ്ടായിരുന്നത്.
'അച്യുതന്‍ എന്ന പേരായിരുന്നു ആദ്യം ഈ കഥാപാത്രത്തിന്, പിന്നീട് നാദിര്‍ഷയാണ് കേശു ഈ വീടിന്റെ നാഥന്‍ എന്ന റ്റൈറ്റില്‍ കൊടുക്കുന്നത്'- ദിലീപ് പറഞ്ഞു.