Webdunia - Bharat's app for daily news and videos

Install App

സിനിമ സൂപ്പർഹിറ്റായി, മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരവും കിട്ടി, എന്നിട്ടും സിനിമയില്ലാതെ മാസങ്ങൾ വീട്ടിലിരുന്നു: കീർത്തി സുരേഷ്

അഭിറാം മനോഹർ
വ്യാഴം, 14 ഓഗസ്റ്റ് 2025 (19:42 IST)
മലയാളത്തില്‍ നിന്നും തുടങ്ങി തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന നായികയാണ് കീര്‍ത്തി സുരേഷ്. തെലുങ്കിലും തമിഴിലുമായി ഒട്ടേറെ മികച്ച വേഷങ്ങള്‍ ചെയ്യാന്‍ താരത്തിനായിട്ടുണ്ട്. മഹാനടി എന്ന സിനിമയിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും കീര്‍ത്തി സ്വന്തമാക്കിയിട്ടുണ്ടായിരുന്നു. എന്നാല്‍ മികച്ച വിജങ്ങളും ദേശീയ പുരസ്‌കാരവും നേടിനില്‍ക്കുന്ന സമയത്തും തനിക്ക് സിനിമകളില്ലാതെ വീട്ടിലിരിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് കീര്‍ത്തി അടുത്തിടെ വ്യക്തമാക്കിയത്.
 
മഹാനടിയ്ക്ക് മുന്‍പും ശേഷവും എന്നിങ്ങനെ എന്റെ കരിയര്‍ രണ്ടായി തിരിക്കാം. മഹാനടി ചെയ്ത ശേഷം നാലോ അഞ്ചോ മാസം ഞാന്‍ ഇടവേളയെടുത്തിരുന്നു. നല്ല തിരക്കഥയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. എന്നെ തേടി സിനിമകളൊന്നും വന്നില്ല. അവാര്‍ഡിന് ശേഷം തിരെഞ്ഞെടുക്കുന്ന സിനിമകളിലും അഭിനയത്തിലുമെല്ലാം ഉത്തരവാദിത്തം കൂടും.
 
 എന്റെ കാര്യത്തിലും അതുണ്ടായി. എന്നാല്‍ നല്ല സിനിമകള്‍ക്കായി കാത്തിരുന്ന് നാല് മാസത്തോളം സിനിമകളൊന്നും ലഭിച്ചില്ല. പിന്നെ തന്നെ തേടി സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ വന്നെന്നും അപ്പോഴാണ് ഓക്കെയായി തോന്നിയതെന്നും കീര്‍ത്തി പറയുന്നു. സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്ന വീഡിയോയിലാണ് കീര്‍ത്തി ഇക്കാര്യം പറയുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗാസ വെടിനിർത്തൽ പദ്ധതി അംഗീകരിച്ച് ഇസ്രയേൽ; ട്രംപിന്റെ പദ്ധതി കൊള്ളാമെന്ന് നെതന്യാഹു

ചിക്കന്‍കറി കഴിക്കാൻ കൊതിയാകുന്നുവെന്ന് പറഞ്ഞ ഏഴുവയസുകാരനെ അമ്മ ചപ്പാത്തിക്കോലിന് അടിച്ചു കൊന്നു; മകള്‍ക്കും പരിക്ക്

ദോഹയില്‍ നടത്തിയ ആക്രമണത്തില്‍ ഖത്തറിനോട് മാപ്പ് ചോദിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി

Vijay TVK: 'കരൂർ ദുരന്തത്തിന്റെ ഉത്തരവാദി ഡി.എം.കെ നേതാവ് സെന്തിൽ ബാലാജി'; ടി.വി.കെ നേതാവ് വി അയ്യപ്പൻ ജീവനൊടുക്കി

കരൂര്‍ ദുരന്തം: ടിവികെ പ്രാദേശിക നേതാവ് ആത്മഹത്യ ചെയ്തു, സെന്തില്‍ ബാലാജിക്കെതിരെ ആരോപണം

അടുത്ത ലേഖനം
Show comments