Publish Date: Tue, 30 Nov 2021 (16:52 IST)
Updated Date: Tue, 30 Nov 2021 (16:54 IST)
സുരേഷ് ഗോപിയുടെ കാവല്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ആന്റണിയും തമ്പാനും അവരുടെ ആക്ഷന്‍ രംഗങ്ങളും പ്രേക്ഷകരെ തീയറ്ററുകളില്‍ പിടിച്ചിരുത്തി. ഇപ്പോഴിതാ ഇനിയും സുരേഷ് ഗോപിക്കൊപ്പം സിനിമകള്‍ ചെയ്യുമെന്ന് നിര്‍മ്മാതാവ് ജോബി ജോര്‍ജ് പറയുന്നു.
'എനിക്ക് മലബാറിലുള്ളവരെ വിശ്വാസം ആണ്....... നല്ല സബ്‌ജെക്ട് വന്നാല്‍ ഇനിയും സുരേഷേട്ടന്റെ സിനിമ ഗുഡ്വില്‍ ചെയ്യും.... ഗുഡ്വില്‍ ഇനിയും കാവലായിരിക്കും മലയാള സിനിമയ്ക്ക്....... കാവല്‍ നിറഞ്ഞ സദസ്സുകളില്‍ മുന്നേറുന്നു... കാവലായവര്‍ക്കും കാവലാകന്‍ പോകുന്നവര്‍ക്കും നന്ദി'- ജോബി ജോര്‍ജ് കുറിച്ചു.