ധനുഷ് - രജീഷ വിജയൻ ചിത്രം 'കർണൻ' ചിത്രീകരണം പൂർത്തിയായി

കെ ആർ അനൂപ്
ബുധന്‍, 9 ഡിസം‌ബര്‍ 2020 (22:21 IST)
ധനുഷിന്റെ ‘കർണൻ’ ചിത്രീകരണം പൂർത്തിയാക്കി. സംവിധായകൻ മാരി സെൽവരാജിനൊപ്പമുളള ചിത്രം പങ്കുവെച്ച് കൊണ്ട് നടൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ട്വിറ്ററിലൂടെ സഹപ്രവർത്തകർക്കും ധനുഷ് നന്ദി പറഞ്ഞു. രജീഷ വിജയൻ ആണ് നായിക. നടിയുടെ തമിഴിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പരിയേറും പെരുമാളിൻറെ സംവിധായകൻ കൂടിയായ മാരി സെൽവരാജിൻറെ ഈ ചിത്രത്തിന് വലിയ പ്രതീക്ഷയാണുള്ളത്.
 
വെട്രിമാരന്റെ വട ചെന്നൈയിലേത് പോലെ ശക്തമായ വേഷത്തിലായിരിക്കും ധനുഷ് ഈ ചിത്രത്തിൽ എത്തുക. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് താനുവാണ് ചിത്രം നിർമ്മിക്കുന്നത്. സന്തോഷ് നാരായണൻ സിനിമയ്ക്കായി സംഗീതമൊരുക്കുന്നു.
 
ഗൗരി കിഷൻ, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, അഴഗർ പെരുമാൾ, നടരാജൻ സുബ്രഹ്മണ്യൻ, യോഗി ബാബു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Dharmendra Pradhan: ധർമേന്ദ്ര പ്രധാൻ തെറിച്ചു; മോദി സർക്കാരിനെ വീഴ്ത്തി ജനകീയ പ്രക്ഷോഭം

വിദ്യാർഥികളെ അപമാനിക്കുന്ന പരാമർശം; മേജർ രവിക്ക് പന്ത്രണ്ടാം ക്ലാസുകാരിയുടെ വക്കീൽ നോട്ടീസ്

ഭാര്യയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ബലാത്സംഗക്കേസ് പ്രതിക്ക് പരോള്‍ നിഷേധിച്ച് കേരള ഹൈക്കോടതി

ജയിലുകളില്‍ തിരക്ക്; തിരുവനന്തപുരത്ത് നാലാമത്തെ സെന്‍ട്രല്‍ ജയില്‍ നിര്‍മ്മിക്കും

ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക, ജനാധിപത്യ ഇന്ത്യക്കൊപ്പം; പിന്തുണച്ച് ജ്യോതിക

അടുത്ത ലേഖനം
Show comments