Publish Date: Fri, 10 Jul 2020 (23:10 IST)
Updated Date: Fri, 10 Jul 2020 (21:47 IST)
മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത കപ്പേളയ്ക്ക് ചലച്ചിത്ര പ്രവർത്തകർക്ക് ഇടയിൽനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സംവിധായകൻ അനുരാഗ് കശ്യപ് ഉൾപ്പെടെയുള്ള പ്രമുഖർ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കപ്പേള ശരിക്കും ഇഷ്ടപ്പെട്ടുവെന്ന് പറയുകയാണ് നടൻ വിജയ് സേതുപതി. ലോക്ക് ഡൗൺ ദിവസങ്ങളിലാണ് ചിത്രം കണ്ടതെന്നും തനിക്ക് ചിത്രം ഇഷ്ടമായെന്നും വിജയ് സേതുപതി പറയുന്നു.
ഒരു പെൺകുട്ടി ഒരു പ്രത്യേക സാഹചര്യത്തിൽ കാമുകനാൽ കുടുങ്ങി പോകുകയും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്. മനുഷ്യന്റെ ധാരണകൾ എങ്ങനെ തെറ്റായി പോകാമെന്നും കൂടി സിനിമ പറയാൻ ശ്രമിക്കുന്നു. ചിത്രത്തിൽ അന്ന ബെൻ, ശ്രീനാഥ് ഭാസി, റോഷൻ മാത്യു എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്.
കപ്പേള ഉടൻ തന്നെ മറ്റു ഭാഷകളിലും റീമേക്ക് ചെയ്യും. ചിത്രത്തിൻറെ തെലുങ്ക് പതിപ്പ് നിർമ്മിക്കാനുള്ള അവകാശം സ്വന്തമാക്കിയിരിക്കുന്നത് സിതാര എന്റർടൈൻമെന്റ്സ് ആണ്.