കന്നട നടന്‍ സുശീല്‍ ഗൗഡ ആത്മഹത്യചെയ്ത നിലയില്‍
Publish Date: Thu, 09 Jul 2020 (08:54 IST)
Updated Date: Thu, 09 Jul 2020 (09:01 IST)
കന്നട നടന്‍ സുശീല്‍ ഗൗഡ ആത്മഹത്യചെയ്ത നിലയില്‍. മാണ്ഡ്യയിലെ വീട്ടിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സമീപകാലത്ത് ദുനിയ വിജയുടെ സലഗയില്‍ മുഖ്യവേഷത്തില്‍ സുശീല്‍ ഗൗഡ എത്തിയിരുന്നു. നടന്റെ മരണത്തില്‍ ദുനിയ വിജയ് അനുശോചനം രേഖപ്പെടുത്തി.
വളരെ വലിയ ഭാവിയുള്ള നടനായിരുന്നു സുശീല്‍ ഗൗഡയെന്ന് വിജയ് പറഞ്ഞു. 30 ദിവസത്തെ സൗഹൃദമാണ് ഉണ്ടായിരുന്നതെങ്കിലും മരണവാര്‍ത്ത ഏറെ വേദനിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. നടന്‍ മാത്രമല്ല ഫിറ്റ്‌നസ് ട്രെയിനറും കൂടിയാണ് സുശീല്‍ ഗൗഡ. അടുത്തിടെയാണ് കന്നഡ സിനിമാ ലോകത്തെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട ചിരഞ്ജീവി സര്‍ജ ഹൃദയാഘാതം മൂലം മരണപ്പെട്ടത്.
Follow Webdunia malayalam
അടുത്ത ലേഖനം