Publish Date: Fri, 21 Jan 2022 (15:20 IST)
Updated Date: Fri, 21 Jan 2022 (15:23 IST)
കൊച്ചിയിലെ പത്മ സ്‌ക്രീന്‍ 1 ല്‍ രാവിലെ 11 15 നുള്ള ഷോയ്ക്ക് ഹൃദയം കാണാന്‍ അജുവര്‍ഗീസും ഉണ്ടായിരുന്നു. മലര്‍വാടി ആര്‍ട്‌സ് ക്ലബ്, തട്ടത്തിന്‍ മറയത്ത്, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, വടക്കന്‍ സെല്‍ഫി തുടങ്ങിയ ചിത്രങ്ങളെല്ലാം കണ്ടത് പത്മയിലാണെന്ന് അജു പറയുന്നു. നടന്‍ ഭഗത് മാനുവലും നടന് ഒപ്പമുണ്ടായിരുന്നു.
ഞങ്ങള്‍ക്ക് ഒരു നൊസ്റ്റാള്‍ജിയ ആയിരുന്നു ഗുരുവിന്റെ (വിനീത് ശ്രീനിവാസന്‍) സിനിമ കാണുമ്പോള്‍. പ്രണവ് മോഹന്‍ലാലിനെ അല്ല പ്രണവിനെയാണ് കാണാന്‍ ആയത്. അതു തന്നെയാണ് ഏറ്റവും വലിയ സന്തോഷം അജു വര്‍ഗീസ് സിനിമ കണ്ട ശേഷം മാധ്യമങ്ങളോട് പറഞ്ഞു.