Publish Date: Wed, 05 Jan 2022 (11:53 IST)
Updated Date: Wed, 05 Jan 2022 (11:56 IST)
ജഗതി ശ്രീകുമാറിന് പിറന്നാള്‍ ആശംസകളുമായി മലയാള സിനിമ ലോകം. എഴുപത്തിരണ്ടാം ജന്മദിനമാണ് ഇന്ന്.അജു വര്‍ഗീസ്, രഞ്ജിത് ശങ്കര്‍ തുടങ്ങി നിരവധിയാളുകള്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു.
1950 ജനുവരി അഞ്ചിനാണ് ജഗതി ജനിച്ചത്.
തിരുവനന്തപുരത്തെ വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ പിറന്നാള്‍.
'ഞങ്ങളുടെ അഭിമാനം, ഇതിഹാസ നടന്‍ ജഗതിശ്രീകുമാര്‍ സാറിന് ജന്മദിനാശംസകള്‍ നേരുന്നു'- എന്നാണ് അജുവര്‍ഗീസ് കുറിച്ചത്.