Publish Date: Sat, 29 Jan 2022 (14:49 IST)
Updated Date: Sat, 29 Jan 2022 (14:53 IST)
വിക്രമും മകന്‍ ധ്രുവ് വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'മഹാന്‍'.
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിമ്രാന്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
'നാച്ചി' എന്ന കഥാപാത്രമായിട്ട് സിമ്രാന്‍ ചിത്രത്തിലുണ്ടാകും. ഫെബ്രുവരി പത്തിനാണ് റിലീസ്.
ബോബി സിംഹ, വാണി ഭോജന്‍ തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്നു.ധ്രുവ് ഒരു പോലീസ് ഉദ്യോഗസ്ഥനായാണ് അഭിനയിക്കുന്നത്.സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിക്രം ചിത്രത്തില്‍ ഒരു ഗ്യാങ്സ്റ്ററായിട്ടാണ് പ്രത്യക്ഷപ്പെടുക.
ശ്രേയാസ് കൃഷ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിവേക് ഹര്‍ഷനാണ് ചിത്രത്തിന്റെ ചിത്രസംയോജനം.
കെ ആര്‍ അനൂപ്
Publish Date: Sat, 29 Jan 2022 (14:49 IST)
Updated Date: Sat, 29 Jan 2022 (14:53 IST)