Publish Date: Sat, 29 Jan 2022 (14:46 IST)
Updated Date: Sat, 29 Jan 2022 (14:49 IST)
ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന പുള്ളി റിലീസിന് ഒരുങ്ങുകയാണ്. നെഗറ്റീവ് ടച്ച് ഉള്ള സൈമണ്‍ പാത്താടന്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്.
ഇന്ദ്രന്‍സ്, രാജേഷ് ശര്‍മ്മ, ശ്രീജിത്ത് രവി, വിജയകുമാര്‍, മീനാക്ഷി, അബിന്‍ ബിനോ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമ ആയിരിക്കാനാണ് സാധ്യത. പ്രണയ നായകനായെത്തിയ നടന്റെ ശക്തമായ കഥാപാത്രം കൂടിയായിരിക്കും ഇത്. പുള്ളിയില്‍ കോമഡിക്കും പ്രാധാന്യമുണ്ടെന്ന് സംവിധായകന്‍ പറഞ്ഞു. പുതുമുഖം നായികയാണ് ചിത്രത്തിലെത്തുന്നത്.കമലം ഫിലിംസിന്റെ ബാനറില്‍ ടിബി രഘുനാഥനാണ് ചിത്രം നിര്‍മിക്കുന്നത്.