Daily Horoscope

Drishyam 3 Announced: ഞെട്ടിക്കാന്‍ അവര്‍ വീണ്ടും ഒന്നിക്കുന്നു; ദൃശ്യം 3 പ്രഖ്യാപിച്ച് മോഹന്‍ലാല്‍

2013 ലാണ് ദൃശ്യം റിലീസ് ചെയ്തത്

രേണുക വേണു
വ്യാഴം, 20 ഫെബ്രുവരി 2025 (15:18 IST)
Drishyam 3

Drishyam 3 Announced: ഒടുവില്‍ ആരാധകരുടെ കാത്തിരിപ്പിനു ഫുള്‍സ്റ്റോപ്പിട്ട് മോഹന്‍ലാല്‍. ദൃശ്യം 3 ഔദ്യോഗികമായി പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് ലാലിന്റെ പ്രഖ്യാപനം. സംവിധായകന്‍ ജീത്തു ജോസഫ്, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ദൃശ്യം 3 മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. 
 
' ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല. ദൃശ്യം 3 ഉറപ്പിക്കുന്നു' മോഹന്‍ലാല്‍ കുറിച്ചു. ജീത്തു ജോസഫ് തന്നെയായിരിക്കും തിരക്കഥ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മാണം. ചിത്രീകരണം ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്നാണ് വിവരം. 
 
2013 ലാണ് ദൃശ്യം റിലീസ് ചെയ്തത്. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമെന്ന റെക്കോര്‍ഡ് ദൃശ്യം സ്വന്തമാക്കിയിരുന്നു. മീന, അന്‍സിബ ഹസന്‍, എസ്‌തേര്‍ അനില്‍, കലാഭവന്‍ ഷാജോണ്‍, നീരജ് മാധവ് എന്നിവരാണ് ദൃശ്യത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചത്. 2021 ല്‍ ദൃശ്യത്തിന്റെ രണ്ടാം ഭാഗം എത്തി. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ദൃശ്യം 2 റിലീസ് ചെയ്തത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓടുന്ന ബസ്സില്‍ നിന്ന് ഗര്‍ഭിണി വീണു; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ ഇനി എളുപ്പമല്ല; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

ഒരു സാധാരണ പൗരന്റെ വീട്ടില്‍ റെയ്ഡ് നടത്തുമ്പോള്‍ പോലീസ് മുറ്റം മാത്രമാണോ പരിശോധിക്കുന്നത്: സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments