ദിലീപിന്റെ പുതിയ സിനിമ !'വോയ്സ് ഓഫ് സത്യനാഥന്‍' അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്
തിങ്കള്‍, 4 ജൂലൈ 2022 (10:15 IST)
ദിലീപിന്റെ പുതിയ ചിത്രമാണ് 'വോയ്സ് ഓഫ് സത്യനാഥന്‍'. റാഫി സംവിധാനം ചെയ്യുന്ന സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ജൂലൈ ആദ്യവാരം ആരംഭിക്കും എന്നായിരുന്നു നേരത്തെ ലഭിച്ച വിവരം.ഈ മാസം പകുതി ആകുമ്പോള്‍ തുടങ്ങുമെന്ന് നിര്‍മ്മാതാവ് എന്‍ എം ബാദുഷ അറിയിച്ചു.
 
ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. ചിത്രത്തില്‍ ദിലീപിനെ കൂടാതെ ജോജു ജോര്‍ജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍, രമേഷ് പിഷാരടി, അലന്‍സിയര്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.
 
ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ജിതിന്‍ സ്റ്റാനിലസ് ആണ്. സംഗീതം- ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കല സംവിധാനം- എം ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡിക്‌സണ്‍ പൊടുത്താസ്, മേക്കപ്പ്- റോണെക്‌സ് സേവിയര്‍, ചീഫ് അസ്സോസിയേറ്റ്- സൈലെക്‌സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടര്‍- മുബീന്‍ എം റാഫി, സ്റ്റില്‍സ്- ഷാലു പേയാട്, പി.ആര്‍.ഒ- പി.ശിവപ്രസാദ് & മഞ്ജു ഗോപിനാഥ്, ഡിസൈന്‍- ടെന്‍ പോയിന്റ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

അധികം ഉരുകേണ്ടി വരില്ല, കാലവർഷം നേരത്തെ എത്തിയേക്കും, വേനൽമഴയും ശക്തമാകും

ഇന്ത്യയെ പോലെയല്ല, പാകിസ്ഥാനിലെ എണ്ണ പെട്ടെന്ന് തീരും: പാകിസ്ഥാന്‍ പെട്രോളിയം മന്ത്രി

ഉച്ചയ്ക്ക് ശേഷം കനത്ത മഴ; സംസ്ഥാനത്ത് ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

70ൽ താഴെയാകില്ല, ആത്മവിശ്വാസത്തോടെ സിപിഎം, എക്സിറ്റ് പോളുകൾ തള്ളി

വോട്ടെടുപ്പ് തീർന്നതും യൂ ടേൺ, ഇന്ധനവില വർധന ഒഴിവാക്കാനാവില്ലെന്ന് കേന്ദ്രം

അടുത്ത ലേഖനം
Show comments