ഏഷ്യാനെറ്റിലെ കോമിക് കോള കണ്ട് തുടങ്ങിയ ഇഷ്ടം, ഇന്ന് ദിലീപിന്റെ 'വോയിസ് ഓഫ് സത്യനാഥന്‍' നിര്‍മ്മാതാവ്, കുറിപ്പുമായി ബാദുഷ

കെ ആര്‍ അനൂപ്
ബുധന്‍, 27 ഒക്‌ടോബര്‍ 2021 (08:56 IST)
ദിലീപ് ഷൂട്ടിംഗ് തിരക്കിലാണ്. റാഫി സംവിധാനം ചെയ്യുന്ന വോയിസ് ഓഫ് സത്യനാഥന്‍ സെറ്റിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ പിറന്നാള്‍ ആഘോഷം.ഏഷ്യാനെറ്റിലെ കോമിക് കോള കണ്ട് തുടങ്ങിയ ഇഷ്ടമാണെങ്കില്‍ ദിലീപിനോട് എന്ന് പറയുകയാണ് നിര്‍മാതാവ് എന്‍ എം ബാദുഷ. നടനൊപ്പം ജോലിചെയ്ത സിനിമകള്‍ തുടക്കകാലം എല്ലാം വിശദമായി പറയുന്നുണ്ട് നിര്‍മ്മാതാവ്. 
 
ബാദുഷയുടെ വാക്കുകളിലേക്ക്
 
'പ്രിയ ദിലീപേട്ടന് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍. ഏഷ്യാനെറ്റിലെ കോമിക് കോള കണ്ട് ഇഷ്ടം തോന്നിയ പ്രതിഭാശാലി, പിന്നീട് അദ്ദേഹം സിനിമാ നടനായി. മാനത്തെ കൊട്ടാരം എന്ന സിനിമ എന്ന അദ്ദേഹം നായകനായി അഭിനയിച്ച ആദ്യസിനിമ തന്നെ മനസില്‍ കയറി. ആ സിനിമയിലഭിനയിച്ച ദിലീപേട്ടനെ വല്ലാതെ ഇഷ്ടമായി. നിരവധി തവണ ആ സിനിമ കണ്ടു. അന്നു മുതല്‍ ഓരോ സിനിമ കഴിയുന്തോറും ദിലീപേട്ടനോടുള്ള ഇഷ്ടം കൂടിക്കൂടി വന്നു. എന്നാല്‍, അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാനുള്ള ഭാഗ്യം ലഭിക്കുന്നത് മേജര്‍ രവി സംവിധാനം നിര്‍വഹിച്ച ഒരു ഹിന്ദി സിനിമയിലാണ്. അതിനു ശേഷം പാസഞ്ചര്‍ എന്ന സിനിമയില്‍ ദിലീപേട്ടനോടൊത്ത് ജോലി ചെയ്തു. പാസഞ്ചര്‍ കഴിഞ്ഞ് ഫിലിം സ്റ്റാര്‍. എന്നാല്‍, പിന്നീട് എന്തുകൊണ്ടോ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാനവസരം ലഭിച്ചില്ല.
 
 അവസരങ്ങള്‍ തൊട്ടടുത്തെത്തി അകന്നു പോകുകയായിരുന്നു. അതില്‍ ഞാന്‍ വളരെ വിഷമിച്ചിരുന്നു. അവസാനം മൈ സാന്റ എന്ന സിനിമയില്‍ ഞാനടക്കം പലരും സഹകരിച്ചു ചെയ്ത സിനിമയായിരുന്നു. ആ സിനിമ സ്വതന്ത്രമായി ചെയ്യാനാകുമെന്നു ഞാന്‍ ഏറെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അതും നടക്കാതെ പോയി.
 
എന്നാല്‍, അതിലൊക്കെ സന്തോഷമുള്ള കാര്യമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. അതും തികച്ചും അപ്രതീക്ഷിതമായി. ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ആ നായകനെ വച്ച്, ദിലീപേട്ടനെവച്ച് ഒരു സിനിമ ഞങ്ങള്‍ നിര്‍മിക്കുന്നു. ഒരു ദിവസം അപ്രതീക്ഷിതമായി റാഫിക്ക (സംവിധായകന്‍ റാഫി) എന്നെ വിളിച്ചു.
 
 എന്നിട്ടു പറഞ്ഞു, ദീലീപ് കഥ കേട്ടിട്ടുണ്ട്. ഭയങ്കരമായി ഇഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ദിലീപ് വിളിക്കും എന്നൊക്കെ.അങ്ങനെ ദിലീപേട്ടന്‍ എന്നെ വിളിച്ചു. ഞങ്ങള്‍ സിനിമ തുടങ്ങി. ഈ ജന്മദിനം ദിലീപേട്ടന്‍ ഞങ്ങള്‍ക്കൊപ്പമാണ് എന്ന വലിയ സന്തോഷവുമുണ്ട്.
 
 എന്റെ പ്രിയപ്പെട്ട ദിലീപേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍.'- ബാദുഷ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധം യൂറോപ്പിലേക്ക്! സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തി ഇറാന്‍

ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണം നടത്തി ഹിസ്ബുള്ള; ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് ഇസ്രായേല്‍ സൈന്യം

എം എം മണിയും എം സ്വരാജും സ്ഥാനാർഥികളാകില്ല, എം വി ഗോവിന്ദന് പകരം തളിപറമ്പിൽ മത്സരിക്കുക ഭാര്യ പികെ ശ്യാമള

പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിലിന് പകരം പാലക്കാട് രമേശ് പിഷാരടി പരിഗണനയിൽ

പാമ്പിന്റെ തലയറ്റു വീണു, ഇറാന്റെ സൈനിക ആസ്ഥാനം തകര്‍ത്തെന്ന് യുഎസ്

അടുത്ത ലേഖനം
Show comments