ധനുഷിന്റെ ‘ഡി 43’ ഷൂട്ടിംഗ് തുടങ്ങി, മാളവിക മോഹനന്‍ നായിക

കെ ആര്‍ അനൂപ്
ശനി, 9 ജനുവരി 2021 (00:07 IST)
സംവിധായകൻ കാർത്തിക് നരേനുമൊത്തുള്ള ധനുഷിന്റെ പുതിയ ചിത്രത്തിൻറെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചു. ‘ഡി 43’ എന്ന താൽക്കാലികമായി പേര് നൽകിയിട്ടുള്ള സിനിമയുടെ ചിത്രീകരണം ധനുഷ് തന്നെ പാടിയ ഓപ്പണിംഗ് സോങ്ങ് ചിത്രീകരിച്ചു കൊണ്ടാണ് തുടങ്ങിയത്. വിവേകിൻറെ വരികൾക്ക് ജി വി പ്രകാശാണ് സംഗീതമൊരുക്കുന്നത്. സംവിധായകൻറെ സ്ക്രിപ്റ്റിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഗാനരചിതാവ് വിവേകാണ്.
 
സത്യ ജ്യോതി ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. മാളവിക മോഹനനാണ് നായിക. സ്മൃതി വെങ്കട്ട്, സമുദ്രക്കനി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടുത്തുതന്നെ പുറത്തുവരും.
 
മാസ്റ്റർ റിലീസിനായി കാത്തിരിക്കുകയാണ് മാളവിക മോഹനൻ. കർണൻ എന്ന ചിത്രമാണ് ധനുഷിന്റെതായി വരാനിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞു, ലക്ഷ്മിപ്രിയക്കെതിരെ പരാതി നൽകിയെന്ന് നീന കുറുപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്ലസ്സ് വണ്‍ ഒന്നാം അലോട്ട്മെന്റ് റിസള്‍ട്ട് ഇന്ന്; അറിയേണ്ടതെല്ലാം

സൈനിക നടപടികള്‍ക്ക് ശാശ്വതമായ വിരാമം; യുഎസ്-ഇറാന്‍ സമാധാന കരാര്‍ പ്രഖ്യാപിച്ചു

ജീവനക്കാര്‍ക്ക് പ്രതിമാസ ശമ്പളം നല്‍കാതെ താന്‍ ശമ്പളം വാങ്ങില്ല: ഗതാഗത വകുപ്പ് മന്ത്രി സിപി ജോണ്‍

ഒമാന്‍ തീരത്ത് മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവം: യുഎസ് ഏകദേശം 60 തവണ ടാങ്കറിന് മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്

സ്ഥിതി വളരെ മോശം; ഗള്‍ഫില്‍ ഇന്ത്യക്കാര്‍ മാത്രമാണ് ആക്രമിക്കപ്പെടുന്നതെന്ന് നാവികര്‍

അടുത്ത ലേഖനം
Show comments