പൃഥ്വിരാജും ചാക്കോച്ചനും ഒന്നിക്കുന്നു !

കെ ആര്‍ അനൂപ്
ചൊവ്വ, 19 ജനുവരി 2021 (23:22 IST)
തിയേറ്ററുകൾ തുറന്നതോടെ നിരവധി മലയാള ചിത്രങ്ങളാണ് റിലീസ് പ്രഖ്യാപിച്ചത്. മോഹൻലാലിൻറെ മരക്കാർ അടക്കമുള്ള ബിഗ് ബജറ്റ് ചിത്രങ്ങൾ റിലീസ് ചെയ്യുന്നത് മാർച്ച് മാസമാണ്. ആ കൂട്ടത്തിൽ മാർച്ചിൽ ആദ്യമെത്തുന്ന റിലീസിനെത്തുന്ന വലിയ ചിത്രങ്ങളാണ് പൃഥ്വിരാജിന്റെ കോൾഡ് കേസ്, കുഞ്ചാക്കോ ബോബനും നയൻതാരയും ഒന്നിക്കുന്ന നിഴൽ എന്നിവ. ഈ രണ്ടു ചിത്രങ്ങളും ഒരേ ദിവസമാണ് റിലീസ് ചെയ്യുന്നതും. മാർച്ച് നാലിനാണ് ചിത്രങ്ങൾ പ്രദർശനത്തിന് എത്തുന്നത്.
 
തനു ബാലക് സംവിധാനം ചെയ്യുന്ന കോൾഡ് കേസ് അടുത്തിടെയാണ് ചിത്രീകരണം പൂർത്തിയാക്കിയത്. പോലീസ് ഉദ്യോഗസ്ഥനായി പൃഥ്വിരാജ് എത്തുമ്പോൾ അദിതി ബാലനാണ് നായിക. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണിത്.
 
കുഞ്ചാക്കോ ബോബൻ - നയൻതാര ടീമിൻറെ നിഴൽ മിസ്റ്ററി ത്രില്ലറായാണ്. അപ്പു എൻ ഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴലിൽ ചാക്കോച്ചൻ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റായ ജോൺ ബേബിയായാണ് എത്തുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞു, ലക്ഷ്മിപ്രിയക്കെതിരെ പരാതി നൽകിയെന്ന് നീന കുറുപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലൈഫ് വീടുകളിൽ ഇനി മോദിയുടെ ചിത്രവും; ബിജെപിക്ക് വഴങ്ങാൻ യുഡിഎഫ്

വെനസ്വല ഭൂകമ്പത്തില്‍ മരണം 920 ആയി; 50000ത്തിലധികം പേരെ കാണാനില്ല

പ്രകോപനവുമായി യുഎസ്; തിരിച്ചടിച്ച് ഇറാൻ

ബ്രിട്ടനിലെ 35°C ഇന്ത്യയില്‍ 45°C നേക്കാള്‍ മോശമായി അനുഭവപ്പെടുന്നത് എന്തുകൊണ്ട്?

ഹോര്‍മൂസില്‍ കപ്പല്‍ ആക്രമിച്ചതിന് തിരിച്ചടി; ഇറാന്റെ മിസൈല്‍ ഡ്രോണ്‍ കേന്ദ്രങ്ങളില്‍ അമേരിക്കന്‍ ആക്രമണം

അടുത്ത ലേഖനം
Show comments