Publish Date: Fri, 11 Feb 2022 (09:13 IST)
Updated Date: Fri, 11 Feb 2022 (09:15 IST)
മാര്‍ച്ചില്‍ തന്നെ മമ്മൂട്ടി-അമല്‍ നീരദ് ചിത്രം ഭീഷ്മപര്‍വ്വം പ്രദര്‍ശനത്തിനെത്തും. റിലീസ് തീയതി പ്രഖ്യാപിച്ചു.മാര്‍ച്ച് മൂന്നിനാണ് സിനിമ ബിഗ് സ്‌ക്രീനില്‍ എത്തുക.ടീസര്‍ ഇന്ന് വൈകുന്നേരം ആറു മണിക്ക് പുറത്തിറങ്ങും.
ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രമായി മമ്മൂട്ടി സിനിമയില്‍ മുഴുനീളം ഉണ്ടാകും.തബു, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്‍ഡ, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങിയ വലിയ താരനിര അണിനിരക്കുന്നു.അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ.
ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണവും എഡിറ്റിംഗ് വിവേക് ഹര്‍ഷനും നിര്‍വഹിക്കുന്നു.സുഷിന്‍ ശ്യാമിന്റേതാണ് സംഗീതം.