Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയുടെ പുഴു സോണി ലിവില്‍ ?

റത്തീന
മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന പുഴു റിലീസിനൊരുങ്ങുന്നു.നവാഗതയായ റത്തിനായാണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രം ഒടിടിയില്‍.
 
സോണി ലിവില്‍ ആയിരിക്കും ചിത്രം റിലീസിന് എത്തുക എന്ന് റിപ്പോര്‍ട്ട്.
ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.
 
ഓഗസ്റ്റ് 17-ന് പൂജ ചടങ്ങുകളോടെ സിനിമയ്ക്ക് തുടക്കമായത്.2021 സെപ്റ്റംബര്‍ 10-ന് മമ്മൂട്ടി ചിത്രത്തിന്റെ സെറ്റുകളില്‍ ജോയിന്‍ ചെയ്തു. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 18 സെപ്റ്റംബര്‍ പുറത്തുവന്നിരുന്നു.ഒക്ടോബര്‍ 15 നാണ് ചിത്രീകരണം പൂര്‍ത്തിയായ വിവരം മമ്മൂട്ടി അറിയിച്ചത്.
 
ഉയരെ എന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും; പ്രിയദര്‍ശന്‍, രേവതി ആശ കേളുണ്ണി എന്നിങ്ങനെ നിരവധി പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായി റത്തീന പുഴു സംവിധാനം ചെയ്തിരിക്കുന്നത്.
 
ഹര്‍ഷദിന്റെയാണ് കഥ. ഹര്‍ഷാദ്, സുഹാസ്, ഷാര്‍ഫു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിരവധി തമിഴ് ചിത്രങ്ങള്‍ക്ക് ക്യാമറ കൈകാര്യം ചെയ്ത തേനി ഈശ്വര്‍ ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റംകുറിക്കുന്നു.അദ്ദേഹം മമ്മൂട്ടിക്കൊപ്പം 'പേരന്‍പ്' എന്ന സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. ജെയ്ക്‌സ് ബിജോയ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൈജു കുറുപ്പിന്റെ നൂറാമത്തെ സിനിമ,കല്യാണ വീടുകളില്‍ ആഘോഷമാകാന്‍ അടിപൊളി പാട്ട്, വീഡിയോ