Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്റെ വേണു, നിങ്ങളുടെ വേര്‍പാട് സത്യമോ മിഥ്യയോ, ഓര്‍മ്മകള്‍ പങ്കുവെച്ച് ഭദ്രന്‍

നെടുമുടി വേണു
നടന്‍ നെടുമുടി വേണുവിന്റെ ഓര്‍മ്മകളിലാണ് സംവിധായകന്‍ ഭദ്രന്‍. ഇനിയും എത്രയോ കഥാപാത്രങ്ങള്‍ ബാക്കിയാക്കിയാണ് അദ്ദേഹം യാത്രയായത്.സ്ഫടികത്തിലെ നെടുമുടിയുടെ സംഭാവനയെക്കുറിച്ച് പറയുകയാണ് സംവിധായകന്‍.
 
'എന്റെ വേണു, നിങ്ങളുടെ വേര്‍പാട് സത്യമോ മിഥ്യയോ?
 
എനിക്ക് ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിശ്വസിക്കാനാകുന്നില്ല... 
ആ തിക്കുമുട്ടലില്‍ ഞാന്‍ ഓര്‍ത്തുപോകുന്നു...
 
അങ്ങയുടെ സംഭാവന ആയിരുന്നു സ്പടികത്തിലെ ആ രണ്ടു വാക്കുകള്‍.  
 
'ചുവപ്പിന് ചോര എന്നുകൂടി അര്‍ത്ഥമുണ്ട് മാഷേ...'
 
ആ വാക്കുകള്‍ എഴുതി ചേര്‍ത്തപ്പോള്‍ വേണു അറിഞ്ഞിരുന്നില്ല ചാക്കോ മാഷിന്റെ അന്ത്യം വെടി കൊണ്ട് കൊല്ലപ്പെടാന്‍ ആയിരുന്നുവെന്ന്.പ്രണാമം'- ഭദ്രന്‍ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവാര്‍ഡുകളുടെ പരിസരത്തുപോലും വരാത്ത പേരുകള്‍ ,ഇവര്‍ക്കൊക്കെ എന്നാണ് നിങ്ങളുടെ അവാര്‍ഡുകളുടെ സവര്‍ണ്ണ പട്ടികയില്‍ ഇടം കിട്ടുക, കുറിപ്പുമായി നടന്‍ ഹരീഷ് പേരടി