Daily Horoscope
✕

സംവിധായകന്‍ ശിവയും രജനികാന്തും കൂടിക്കാഴ്‌ച നടത്തി, ‘അണ്ണാത്തെ’യുടെ കാര്യത്തില്‍ നിര്‍ണായക തീരുമാനം !

കെ ആര്‍ അനൂപ്
ശനി, 30 ജനുവരി 2021 (21:41 IST)
സൂപ്പർ താരം രജനികാന്ത് വിശ്രമത്തിലാണ്. അടുത്തിടെയുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം പുതിയ ചിത്രമായ ‘അണ്ണാത്തെ’യുടെ ബാക്കിയുള്ള ഷൂട്ടിംഗ് എന്ന് തുടങ്ങാന്‍ കഴിയുമെന്നതില്‍ അവ്യക്‍തത നിലനില്‍ക്കുകയാണ്. പുതിയ വാര്‍ത്ത, രജനികാന്തിനെ സംവിധായകൻ ശിവ ചെന്നൈയിലെ വസതിയിൽ സന്ദർശിച്ചു എന്നതാണ്. 'അണ്ണാത്തെ' മെയ് മാസത്തിനുശേഷം ചിത്രീകരണം പുനരാരംഭിക്കാൻ തീരുമാനിച്ചതായാണ് സൂചന.
  
ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കാൻ ചർച്ചകള്‍ നടക്കുന്നുണ്ടെന്നും ചിത്രത്തിന് നവംബറിൽ ദീപാവലി റിലീസ് ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലോക്ക് ഡൗണിന് ശേഷം അണ്ണാത്തെ ഡിസംബറിലായിരുന്നു ഷൂട്ടിംഗ് പുനരാരംഭിച്ചത്.
 
ഹൈദരാബാദിൽ റാമോജി ഫിലിം സിറ്റിയിൽ അണിയറ പ്രവർത്തകർ സെറ്റുകൾ ഒരുക്കിയിരുന്നു. എന്നാൽ ചിത്രീകരണ സംഘത്തിലെ ചിലർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഷൂട്ടിംഗ് നിർത്തിവയ്ക്കുകയായിരുന്നു. പിന്നീട് രജനിക്കുണ്ടായ ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്താണ് നിലവിൽ ഷൂട്ടിംഗ് വൈകുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലൊരുങ്ങുന്ന അണ്ണാത്തെ ഒരു ഫാമിലി എന്റർടെയ്‌നറാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓടുന്ന ബസ്സില്‍ നിന്ന് ഗര്‍ഭിണി വീണു; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ ഇനി എളുപ്പമല്ല; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

ഒരു സാധാരണ പൗരന്റെ വീട്ടില്‍ റെയ്ഡ് നടത്തുമ്പോള്‍ പോലീസ് മുറ്റം മാത്രമാണോ പരിശോധിക്കുന്നത്: സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments