Daily Horoscope
✕

അക്രമവും അശ്ലീലവും: വലിമയിലെ 13 രംഗങ്ങൾക്ക് കത്രിക വെച്ച് സെൻസർ ബോർഡ്

Webdunia
തിങ്കള്‍, 10 ജനുവരി 2022 (17:51 IST)
അജിത്ത് ചിത്രം വലിമയിൽ അക്രമവും അശ്ലീലവും കൂടുതലാണെന്ന് കാണിച്ച് സെൻസെർ ബോർഡ് കത്രിക വെച്ചത് 13 രംഗങ്ങൾക്ക്. ലഹരിമരുന്നിന്റെ ഇന്‍ഹേലര്‍ ഉപയോഗിക്കുന്ന രംഗങ്ങളും, നടുവിരല്‍ ഉയര്‍ത്തി കാണിക്കുന്ന രംഗവും, ചില സംഘട്ടന രംഗങ്ങളും  ഇതിനെ തുടർന്ന് ചിത്രത്തിൽ നിന്നും ഒഴിവാക്കി.
 
ചില സംഭാഷണങ്ങൾ മ്യൂട്ട് ചെയ്‌തിട്ടുണ്ട്. വെട്ടലും മുറിക്കലിനും ശേഷം ആകെ 179.26 മിനിട്ട് ആണ് സിനിമയുടെ റണ്ണിംഗ് ടൈം. പൊങ്കൽ റിലീസായി ജനുവരി 13ന് പുറത്തിറങ്ങാനിരുന്ന ചിത്രം കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ റിലീസ് മാറ്റിവെച്ചിരുന്നു.
 
ചിത്രത്തിനായി 300 കോടി രൂപയാണ് ഒരു പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്‌തെങ്കിലും ഇത് നിർമാതാവായ ബോണി കപൂർ നിരസിച്ചതായി വാർത്തകൾ വന്നിരുന്നു. എച്ച് വിനോദ് ഒരുക്കുന്ന ചിത്രത്തിൽ പോലീസ് ഓഫീസറുടെ വേഷത്തിലാണ് അജിത് എത്തുന്നത്. ഹുമ ഖുറേഷി, കാര്‍ത്തികേയ ഗുമ്മകൊണ്ട, എന്നിവരാണ് മറ്റ് താരങ്ങൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

എല്ലാം കാണുക

ഏറ്റവും പുതിയത്

എണ്ണയിട്ട യന്ത്രം പോലെ പണിയെടുക്കണം, പ്രവർത്തകർ ദിവസവും 3 സോഷ്യൽ മീഡിയ പോസ്റ്റെങ്കിലും ചെയ്യണം, നിർബന്ധമാക്കി ബിജെപി

വിദ്യാർഥി സമരം കലാപമായി മാറി, ഫ്രാൻസിൽ വ്യാപക തീവെപ്പും കൊള്ളയും, 1200 പേർ അറസ്റ്റിൽ

നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന; കോൺഗ്രസ് മണ്ഡലം സെക്രട്ടറി പിടിയിൽ

കൊൽക്കത്തയിലെ ദുർഗ്ഗാപൂജയ്ക്കിടെ അപകടം, മരണസംഖ്യ 19 ആയി, 25 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

നവംബര്‍ ഒന്നിലെ മഹാറാലി, കോണ്‍ഗ്രസിന് രാംലീലാ മൈതാനിയില്‍ പ്രതിഷേധിക്കാം, ഡല്‍ഹി പോലീസിന്റെ അനുമതി

അടുത്ത ലേഖനം
Show comments