വീണ്ടും റിലീസ് പ്രഖ്യാപിച്ച് 'അജഗജാന്തരം', 300ല്‍ പരം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്
വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (08:45 IST)
മലയാള സിനിമയ്ക്കും വീണ്ടും തിയറ്റര്‍ റിലീസ് കാലം. സംസ്ഥാനത്ത് സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമാണെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞതിന് പിന്നാലെ ഒരു മലയാള ചിത്രം തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചു.
 
ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന 'അജഗജാന്തരം' വീണ്ടും തിയറ്റര്‍ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു. നേരത്തെയും നിരവധി തവണ റിലീസ് പ്രഖ്യാപിച്ച് അത് മാറ്റി വയ്‌ക്കേണ്ടി വന്ന സിനിമ കൂടിയാണിത്.പൂജാ അവധി ദിനങ്ങളില്‍ റിലീസ് ചെയ്യുമെന്നാണ് നിര്‍മാതാക്കള്‍ ഒടുവിലായി പ്രഖ്യാപിച്ചത്.300ല്‍ പരം തിയറ്ററുകളില്‍ എത്തിക്കുമെന്നും അവര്‍ പറഞ്ഞു.
അര്‍ജുന്‍ അശോകനും ആന്റണി വര്‍ഗീസും ഒന്നിക്കുന്ന അടിപൊളി ആക്ഷന്‍ സിനിമയായിരിക്കും ഇതെന്നാണ് സൂചന. ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സാബു മോന്‍, ടിറ്റോ വില്‍സണ്‍, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.ജിന്റോ ജോര്‍ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ജേക്ക്‌സ് ബിജോയ്, ജസ്റ്റിന്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗൾഫ് രാജ്യങ്ങളിൽ ആക്രമണവുമായി ഇറാൻ, യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ വ്യോമാക്രമണം

വിഴിഞ്ഞം വിവാദത്തിൽ കണ്ണൂർ സിപിഎമ്മിനുള്ളിൽ ഭിന്നത?, കെ കെ രാഗേഷിനെതിരെ നിലപാടുമായി കെ കെ ശൈലജയും പി കെ ശ്രീമതിയും!

ഓരോ ശത്രുവിനെയും നോക്കി വെച്ചിട്ടുണ്ട്, ഞാൻ ഇല്ലാതെയായാലും നടപ്പാകും, ആരെയും വെറുതെ വിടില്ല: ട്രംപിനും നെതന്യാഹുവിനും മുജ്തബയുടെ മുന്നറിയിപ്പ്

ഹോർമുസ് അടച്ച് ഇറാൻ, ബോംബാക്രമണം ശക്തമാക്കി യുഎസ്: പശ്ചിമേഷ്യ വീണ്ടും അസ്ഥിരതയിലേക്ക്

മുസ്ലിം പേര് നോക്കി മാധ്യമപ്രവർത്തകനെ വർഗീയവാദിയാക്കി ജി.സുധാകരൻ

അടുത്ത ലേഖനം
Show comments