Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി അന്നും താരമാണ്, നായകന്റെ വേഷമാണെന്ന് പറഞ്ഞിട്ടും അഭിനയിച്ചു: അടൂർ ഗോപാലകൃഷ്‌ണൻ

Webdunia
വ്യാഴം, 12 ഓഗസ്റ്റ് 2021 (20:39 IST)
മറ്റുള്ള നടൻമാർക്ക് മാതൃകയാണ് മമ്മൂട്ടിയെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ. മമ്മൂട്ടി തന്റെ വ്യക്തി ജീവിതത്തിലും സിനിമ ജീവിതത്തിലും പാലിച്ച് പോരുന്ന അച്ചടക്കം മാതൃകപരമാണെന്ന് അടൂർ പറയുന്നു.
 
മതിലുകൾ, വിധേയൻ എന്നീ രണ്ട് അടൂർ ചിത്രങ്ങളിൽ മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മമ്മൂട്ടിയുടെ  അഭിനയജീവിതത്തിന് 50വർഷം തികയുന്ന അവസരത്തിലാണ് അടൂർ താരവുമായുള്ള ഓർമകൾ പങ്കുവെച്ചത്. 
 
മമ്മൂട്ടി വ്യക്തിജീവിതത്തിലും തൊഴില്‍ ജീവിതത്തില്‍ ഒരേ പോലെ ഡിസിപ്ലിന്‍ സൂക്ഷിക്കുന്ന ഒരാളാണ്. അതു പോലെ തന്നെയാണ് അദ്ദേഹം തന്റെ ശരീരം സൂക്ഷിക്കുന്നതും. നടന്റെ പ്രധാന ഉപകരണം ശരീരമാണെന്ന് മനസിലാക്കി എത്രയോ കാലമായി രീരത്തെ ഒരേ പോലെ കൊണ്ട് നടക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. എന്റെ അനന്തരം എന്ന സിനിമയിലാണ് ഞാൻ മമ്മൂട്ടിയെ ആദ്യമായി അഭിനയിക്കാൻ വിളിക്കുന്നത്.മമ്മൂട്ടി അന്നും താരമാണ്. സിനിമയിലെ നായകൻ അശോകനാണ്. അശോകൻ അന്ന് വലിയ താരമൊന്നും അല്ല. അതിനാൽ തന്നെ മമ്മൂട്ടിയോട് കൃത്യമായി പറഞ്ഞു. നായകവേഷമല്ല.
 
നായകന്റെ സഹോദരന്റെ റോളാണ് അപ്പോ മമ്മൂട്ടി പറഞ്ഞു അതൊന്നും പ്രശ്നമല്ല. എനിക്ക് ഈ പടത്തില്‍ അഭിനയിക്കണം എന്നതാണ് പ്രധാനം. ഇത്തരത്തിൽ തുറന്ന മനോഭാവം കാണിച്ചതിനാൽ തന്നെ ന്റെ പിന്നീടുള്ള രണ്ട് സിനിമകളില്‍ നായകന്റെ വേഷത്തില്‍ മമ്മൂട്ടി അഭിനയിച്ചു.അടൂർ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments