Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വെള്ളിത്തിരയിലെത്തിയിട്ട് അരനൂറ്റാണ്ട്, സപ്തതി നിറവിലേക്ക്; മമ്മൂട്ടിയെ പത്മവിഭൂഷണ്‍ ബഹുമതിക്കായി ശുപാര്‍ശ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍

വെള്ളിത്തിരയിലെത്തിയിട്ട് അരനൂറ്റാണ്ട്, സപ്തതി നിറവിലേക്ക്; മമ്മൂട്ടിയെ പത്മവിഭൂഷണ്‍ ബഹുമതിക്കായി ശുപാര്‍ശ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍
, വ്യാഴം, 12 ഓഗസ്റ്റ് 2021 (09:50 IST)
വെള്ളിത്തിരയിലെത്തിയിട്ട് അരനൂറ്റാണ്ട് പിന്നിട്ട നടന്‍ മമ്മൂട്ടിയെ ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. മമ്മൂട്ടിയെ ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച വിവരം സിനിമ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, സാമ്പത്തിക ചെലവുള്ള പരിപാടികളൊന്നും തന്റെ പേരില്‍ നടത്തരുതെന്നും വളരെ ലളിതമായി മാത്രം ആദരിക്കല്‍ ചടങ്ങ് നടത്തിയാല്‍ മതിയെന്നും മമ്മൂട്ടി മന്ത്രി സജി ചെറിയാനെ അറിയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ താല്‍പര്യം കൂടി പരിഗണിച്ചത് ഏങ്ങനെ ആദരിക്കല്‍ ചടങ്ങ് നടത്താമെന്ന് സര്‍ക്കാര്‍ ആലോചിക്കുകയാണെന്ന് സജി ചെറിയാന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും. വെള്ളിത്തിരയിലെത്തിയിട്ട് സുവര്‍ണ ജൂബിലി ആഘോഷിക്കുന്നതിനൊപ്പം ഈ വരുന്ന സെപ്റ്റംബര്‍ ഏഴിന് മമ്മൂട്ടിയുടെ സപ്തതി കൂടിയാണ്.
 
മമ്മൂട്ടിയെ പത്മവിഭൂഷണ്‍ പുരസ്‌കാരത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഇത്തവണ ശുപാര്‍ശ ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമാണ് പത്മവിഭൂഷണ്‍. വിവിധ മേഖലകളിലെ പ്രതിഭകള്‍ക്ക് രാജ്യം നല്‍കുന്ന ബഹുമതികളില്‍ ഭാരതരത്‌നം കഴിഞ്ഞാല്‍ രണ്ടാമത്തെ ഉയര്‍ന്ന പുരസ്‌കാരവും. നേരത്തെ രണ്ട് തവണ മമ്മൂട്ടിയെ പത്മഭൂഷണ്‍ പുരസ്‌കാരത്തിനായി സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍, അപ്പോഴെല്ലാം കേന്ദ്രം ഈ ശുപാര്‍ശ തള്ളുകയായിരുന്നു. ഇതിനെതിരെ ശക്തമായ വിമര്‍ശനവും ഉയര്‍ന്നിരുന്നു. അഭിനയത്തിന്റെ അരനൂറ്റാണ്ടും 70-ാം ജന്മദിനവും ആഘോഷിക്കുന്ന വേളയില്‍ പത്മഭൂഷണ് മുകളിലുള്ള പത്മവിഭൂഷണ്‍ പുരസ്‌കാരത്തിനായി മമ്മൂട്ടിയുടെ പേര് ശുപാര്‍ശ ചെയ്യാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തേങ്ങയിടാനെന്ന വ്യാജേന സിസിടിവികളില്ലാത്ത വഴികണ്ടെത്തി വീട്ടിലെത്തി പെണ്‍കുട്ടിയെ ആക്രമിച്ചയാള്‍ പിടിയില്‍