Daily Horoscope
✕

ആദിത്യനെതിരെ സമൂഹമാധ്യമങ്ങളിലൂടെ ഒന്നും പറയരുത്: നടി അമ്പിളി ദേവിയെ വിലക്കി കോടതി

Webdunia
തിങ്കള്‍, 16 ഓഗസ്റ്റ് 2021 (19:47 IST)
നടൻ ആദിത്യനെതിരെ അമ്പിളി ദേവി സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നത് വിലക്കി തൃശൂർ കുടുംബക്കോടതി. അമ്പിളി ദേവി നൽകിയ പരാതിയെ തുടർന്ന് നടനും ഭർത്താവുമായ ആദിത്യനെ സീരിയൽ അഭിനേതാക്കളുടെ സംഘടനയിൽ നിന്നും വിലക്കിയിരുന്നു. സമൂഹമാധ്യമങ്ങളിൽ കൂടെ അപമാനിച്ചതിനും സംഘടനയിൽ നിന്നും പുറത്തായതിനുമായി 10 കോടി രൂപ നഷ്ടപരിഹാരമായി ആദിത്യൻ ആവശ്യപ്പെട്ടിട്ടുണ്ട്.
 
സമൂഹമാധ്യമങ്ങൾ വഴി തന്നെ അപമാനിച്ചെന്നും ക്രൂരമായി പെരുമാറിയെന്നും കാണിച്ച് ആദിത്യൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.തന്റെ 100 പവൻ സ്വർണവും 10 ലക്ഷം രൂപയും ദുരുപയോഗം ചെയ്തു, സ്ത്രീധനം വേണമെന്നാവശ്യപ്പെട്ട് പീഡിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് അമ്പിളിദേവിയുടേത്. എന്നാൽ സ്വർണവും സ്ത്രീധനവും ആവശ്യപ്പെട്ടിട്ടില്ലെന്നും ഈ വാദം തള്ളണമെന്നും ആദി‌ത്യൻ ആവശ്യപ്പെട്ടു.
 
സ്വർണം ഇവർതന്നെ ബാങ്കിൽ പണയം വച്ചിരിക്കുകയാണ് എന്നതിന്റെ രേഖകൾ ആദിത്യൻ കോടതിയിൽ സമർപ്പിച്ചു.ഇതേ തുടർന്നു കേസ് തീർപ്പാകുന്നതുവരെ സ്വർണം വിട്ടുനൽകരുതെന്നു ബാങ്ക് മാനേജർക്കു കോടതി നിർദേശം നൽകി. സ്ത്രീധന പീഡനക്കേസിൽ അമ്പിളി നൽകിയ പരാതിയിൽ ആദിത്യനു നേരത്തേ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

എല്ലാം കാണുക

ഏറ്റവും പുതിയത്

വെനിസ്വേലന്‍ എണ്ണ കൂടുതല്‍ ശുദ്ധീകരിക്കുന്നതിനായി റിലയന്‍സുമായി ചര്‍ച്ചകള്‍ നടക്കുന്നു: മാര്‍ക്കോ റൂബിയോ

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ആരോഗ്യമന്ത്രിയുടെ നുണ പൊളിഞ്ഞു; SMA രോഗികളുടെ മരുന്ന് മാറ്റാനുള്ള ഉത്തരവ് യുഡിഎഫ് സർക്കാരിന്റേത്

മഴയിൽ കുതിർന്ന് തെക്കൻ ജില്ലകൾ; ഇന്ന് പത്ത് ജില്ലകൾക്ക് യെല്ലോ അലർട്ട്

അടിപിടി തടയുന്നതിനിടെ പോലീസിന് നേരെ ആക്രമണം; കൊലക്കേസ് പ്രതി എസ്‌ഐയെയും സിപിഒയെയും കുത്തിപ്പരിക്കേല്‍പ്പിച്ചു

അടുത്ത ലേഖനം
Show comments