Daily Horoscope
✕

ബസിന്റെ ലൈറ്റ് മാത്രം കണ്ടു, ഞാന്‍ കാറില്‍ നിന്ന് തെറിച്ചു പുറത്തേക്ക് പോയി; നടി മോനിഷ കൊല്ലപ്പെട്ട അപകടത്തെ കുറിച്ച് താരത്തിന്റെ അമ്മ

Webdunia
ബുധന്‍, 2 ഫെബ്രുവരി 2022 (10:33 IST)
മലയാളികള്‍ ഏറെ ഞെട്ടലോടെ കേട്ട മരണവാര്‍ത്തയാണ് നടി മോനിഷയുടേത്. നഖക്ഷതങ്ങള്‍ എന്ന സിനിമയിലെ അഭിനയത്തിനു ദേശീയ അവാര്‍ഡ് നേടുമ്പോള്‍ മോനിഷയ്ക്ക് 15 വയസ്സ് മാത്രമായിരുന്നു പ്രായം. 1992 ഡിസംബര്‍ അഞ്ചിന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തിലാണ് മോനിഷ മരിച്ചത്. മരിക്കുമ്പോള്‍ താരത്തിനു പ്രായം 21 വയസ്സായിരുന്നു. 
 
ചേര്‍ത്തലയില്‍ വച്ചാണ് മോനിഷ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. അമ്മയും അഭിനേത്രിയുമായ ശ്രീദേവി ഉണ്ണിയും ആ സമയത്ത് കാറില്‍ ഉണ്ടായിരുന്നു. ശ്രീദേവി ഉണ്ണി പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. അന്നുണ്ടായ അപകടത്തെ കുറിച്ച് പിന്നീട് മോനിഷയുടെ അമ്മ വെളിപ്പെടുത്തിയിട്ടുണ്ട്. 
 
ഡ്രൈവര്‍ ഉറങ്ങാതിരിക്കാന്‍ താന്‍ ഡ്രൈവറോട് സംസാരിച്ചിരിക്കുകയായിരുന്നു എന്ന് ശ്രീദേവി ഓര്‍ക്കുന്നു. ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചുവരുന്ന വഴിയാണ് അപകടം. തന്റെ മടിയില്‍ കാല്‍ വച്ച് മോനിഷ ഉറങ്ങുകയായിരുന്നു. കാറിന്റെ ചില്ലിലൂടെ ഒരു കെ.എസ്.ആര്‍.ടി.സി. ബസിന്റെ ലൈറ്റ് മാത്രമാണ് താന്‍ കണ്ടതെന്ന് ശ്രീദേവി ഓര്‍ക്കുന്നു. 
 
ബസ് കാറില്‍ വന്ന് ഇടിക്കുകയായിരുന്നു. കാറിന്റെ ഡോറിലൂടെ താന്‍ പുറത്തേക്ക് തെറിച്ചുവീണെന്നും ശ്രീദേവി ഓര്‍ക്കുന്നു. കാറും കൊണ്ട് ബസ് മുന്നിലേക്ക് നീങ്ങി. അപകടം കഴിഞ്ഞ് നോക്കുമ്പോള്‍ ബസിന്റെ പിന്നില്‍ കാറിന്റെ ഡിക്കി മാത്രമാണ് കാണുന്നത്. ചോരയില്‍ കുളിച്ച താന്‍ കാറിന്റെ അടുത്തേക്ക് പോയി. അപ്പോഴേക്കും ആളുകള്‍ കൂടി. മോനിഷയുടെ തലയ്ക്ക് പിന്നില്‍ ഗുരുതരമായി പരുക്കേറ്റിരുന്നെന്നും ഇതാണ് മരണ കാരണമെന്നും ശ്രീദേവി ഓര്‍ക്കുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

സൂര്യ-നസ്ലൻ കോംബോ തിയറ്ററുകൾ ഭരിക്കുന്നു; കളക്ഷൻ 150 കോടിയിലേക്ക്

നരൻ, പുലിമുരുകൻ, പോക്കിരിരാജ, രാമലീല; പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു

മമ്മൂട്ടി വില്ലൻ, പിടികൂടാൻ ധനുഷ്; 'ഓംഃ' സിനോപ്‌സിസ് പുറത്ത് !

മട്ടാഞ്ചേരിയിലെ ഗ്യാങ്, തലവൻ മമ്മൂട്ടി; വില്ലൻ ആസിഫോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചിയിൽ സ്വകാര്യ ബസുകളിൽ എം.വി.ഡി മിന്നൽ പരിശോധന; 382 വാഹനങ്ങൾക്കെതിരെ നടപടി, 2.41 ലക്ഷം രൂപ പിഴ

'കേരളത്തിന് പുറത്ത് പഠിച്ച നഴ്‌സുമാർ കൊള്ളില്ല'; മുരളീധരൻ മാപ്പ് പറയണം

യു.ഡി.എഫിൽ ഭിന്നതകളില്ല; മന്ത്രിസഭ ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി കെ. മുരളീധരൻ

യുപിയിൽ സഖ്യവുമായി ഒവൈസി-ചന്ദ്രശേഖർ ആസാദ്: ബിജെപിയുടെ ബി ടീമെന്ന് കോൺഗ്രസ്

കാട്ടുപന്നികളെ കൊന്നൊടുക്കി എളവള്ളി പഞ്ചായത്ത്; കൈയടി

അടുത്ത ലേഖനം
Show comments