Webdunia - Bharat's app for daily news and videos

Install App

ദിലീപിന് തിരിച്ചടി; നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിനു പൊലീസ്, കോടതിയില്‍ അപേക്ഷ നല്‍കി

Webdunia
ബുധന്‍, 29 ഡിസം‌ബര്‍ 2021 (16:43 IST)
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ തുടരന്വേഷണത്തിന് പൊലീസ്. ഇക്കാര്യം ആവശ്യപ്പെട്ട് പൊലീസ് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കി. 
 
സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അടുത്തിടെ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് തുടരന്വേഷണത്തിനുള്ള നീക്കം. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചെന്നും ദിലീപ് കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ദിലീപിന്റെ അടുത്ത സുഹൃത്താണ് താനെന്ന് അവകാശപ്പെട്ടാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. 
 
കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് വീട്ടിലിരുന്ന് കണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ പ്രധാന വെളിപ്പെടുത്തല്‍. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവുകളുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് തുടരന്വേഷണത്തിനു അനുമതി തേടി കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജെൻ സി നമ്മുടെ മക്കൾ, ചിലരെല്ലാം ചേർന്ന് അവരെ തെറ്റിദ്ധരിപ്പിച്ചു : ധർമേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയുടെ പാർട്ടി ഞങ്ങളുടെ പാർട്ടിയല്ല, തള്ളിപറഞ്ഞ് സിപിഎം നേതൃത്വം

പാര്‍ലമെന്റ് ഈ ആഴ്ചയോടെ പിരിയും, എഫ് സി ആര്‍ എ ബില്‍ പട്ടികയിലില്ല, അമിത് ഷാ മറുപടിയില്ലാതെ മടങ്ങുമോ?

മണ്ഡലപുനർനിർണയം: നിയമസഭയിൽ പ്രമേയം പാസാക്കാൻ തമിഴ്‌നാട്, മുഖ്യമന്ത്രി വിളിച്ച യോഗം ഡിഎംകെ ബഹിഷ്കരിച്ചു

വി ഡി സർക്കാർ, വിഡി സവർക്കർ സർക്കാരായോ?, ലീഗിനോട് ചോദ്യം ഉയർത്തി കെ ടി ജലീൽ

അടുത്ത ലേഖനം
Show comments