Publish Date: Wed, 02 Feb 2022 (16:51 IST)
Updated Date: Wed, 02 Feb 2022 (16:55 IST)
വിജയ് സേതുപതി- തൃഷ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തി സി പ്രേംകുമാര്‍ സംവിധാനം നിര്‍വഹിച്ച ചിത്രമാണ് 96. സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് തരത്തിലുള്ള പ്രചാരണം അടുത്തിടെ ഉണ്ടായിരുന്നു.
വിജയ് സേതുപതിയും തൃഷയും തന്നെയായിരിക്കും രണ്ടാം ഭാഗത്തിലും അഭിനയിക്കുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് പ്രേംകുമാര്‍ തന്നെ പറയുന്നു.റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നും അത്തരത്തിലുള്ള ഒരു തുടര്‍ച്ചയും ആലോചനയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.