Publish Date: Thu, 13 Jan 2022 (15:12 IST)
Updated Date: Thu, 13 Jan 2022 (15:14 IST)
മാസ്റ്റര്‍ പ്രേക്ഷകരിലേക്ക് എത്തി ഒരു വര്‍ഷം പിന്നിടുകയാണ്.സിനിമയിലെ ക്ലൈമാക്സ് ഫൈറ്റില്‍ നിന്നുള്ള മേക്കിംഗ് വീഡിയോ പുറത്തുവിട്ട് വിജയസേതുപതി.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഭവാനി എന്ന കഥാപാത്രത്തെയായിരുന്നു വിജയ് സേതുപതി അവതരിപ്പിച്ചത്.
കേരളത്തില്‍ നിന്ന് പണം വാരിയ അന്യഭാഷ ചിത്രങ്ങളില്‍ ഒന്നായി മാറാന്‍ വിജയിയുടെ മാസ്റ്ററിന് ആഴ്ചകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ.135 കോടി മുതല്‍മുടക്കിലാണ് സിനിമ നിര്‍മ്മിച്ചത്. ആഗോള തലത്തില്‍ 230 കോടിക്ക് മുകളില്‍ നേടാനായി.
ആദ്യമായി വിജയും വിജയസേതുപതിയും ഒന്നിച്ചഭിനയിച്ച ചിത്രം ജനുവരി 13നാണ് തിയേറ്ററുകളിലെത്തിയത്.കേരളത്തില്‍ നിന്നും മാത്രം 13.10 കോടി രൂപയാണ് മാസ്റ്റര്‍ നേടിയത്.