Publish Date: Fri, 26 Nov 2021 (14:33 IST)
Updated Date: Fri, 26 Nov 2021 (14:37 IST)
രണ്‍വീര്‍ സിംഗ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കപില്‍ ദേവായി എത്തുന്ന 83 ഡിസംബര്‍ 24ന് റിലീസ് ചെയ്യും. 1983ലെ ലോകകപ്പ് വിജയത്തെക്കുറിച്ചുള്ള സിനിമയുടെ ടീസര്‍ പുറത്തുവന്നു. മലയാളി താരം പൃഥ്വിരാജും ടീസര്‍ പങ്കുവെച്ചു.
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലായി റിലീസ് ഉണ്ട്.കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപിക പദുകോണ്‍ ആണ് നായിക. പങ്കജ് ത്രിപാഠി, ബൊമാന്‍ ഇറാനി, സാക്വിബ് സലിം, ഹാര്‍ഡി സന്ധു, താഹിര്‍ രാജ് ഭാസിന്‍, ജതിന്‍ സര്‍ന എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.