Publish Date: Tue, 30 Aug 2022 (14:38 IST)
Updated Date: Tue, 30 Aug 2022 (14:40 IST)
അക്ഷയ്കുമാറിന്റെ പുതിയ ചിത്രമാണ് കട്പുത്‌ലി.രഞ്ജിത്ത് എം തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടന്‍ പോലീസ് യൂണിഫോമില്‍ എത്തും. തുടരെ ഉണ്ടാകുന്ന മൂന്ന് കൊലപാതകങ്ങളും അതിനു പിന്നിലെ സീരിയല്‍ കില്ലറിനെ തേടിയെത്തുന്ന പോലീസും ഒക്കെയായി ത്രില്ലടിപ്പിക്കുന്ന രീതിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.മലയാളി നടന്‍ സുജിത്ത് ശങ്കറും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. രാകുല്‍ പ്രീത് സിംഗ് ആണ് നായിക.
സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി.ഒമര്‍ മാലിക്കിന്റെ വരികള്‍ക്ക് ഡോ. സിയൂസ് സംഗീതം ഒരുക്കിയിരിക്കുന്നത്.സുഖ്‌വീന്ദര്‍ സിംഗ് ആണ് റബ്ബാ എന്ന ഗാനം പാടിയിരിക്കുന്നത്.
ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ഡയറക്ട് റിലീസായി സിനിമയെത്തും.
കെ ആര്‍ അനൂപ്
Publish Date: Tue, 30 Aug 2022 (14:38 IST)
Updated Date: Tue, 30 Aug 2022 (14:40 IST)