Publish Date: Tue, 02 Aug 2022 (17:32 IST)
Updated Date: Tue, 02 Aug 2022 (17:34 IST)
ദുല്‍ഖറിന്റെ തെലുങ്ക് ചിത്രമായ സീതാ രാമത്തിലെ ഗാനം പുറത്തിറങ്ങി.ഓ പ്രേമാ എന്ന് തുടങ്ങുന്ന പാട്ട് ശ്രദ്ധ നേടുന്നു.കൃഷ്ണകാന്ത് വരികള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് വിശാല്‍ ചന്ദ്രശേഖര്‍ ആണ്.കപില്‍ കപിലനും ചിന്മയി ശ്രീപാദയും ചേര്‍ന്നാണ് ആലാപനം. തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ ഗാനം പുറത്തിറങ്ങി.
സീതാ രാമം 2022 ഓഗസ്റ്റ് അഞ്ചിന് തീയറ്ററുകളില്‍ എത്തും.വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന സീതാരാമത്തില്‍ രശ്മിക മന്ദാനയുമുണ്ട്. ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ റിലീസ് ഉണ്ട്.