St. Alphonsa Feast: ഇന്ന് വിശുദ്ധ അല്‍ഫോണ്‍സമ്മയുടെ തിരുന്നാള്‍

ഭാരതസഭയിലെ ആദ്യ വിശുദ്ധയാണ് അല്‍ഫോണ്‍സ. 1910 ഓഗസ്റ്റ് 19 നാണ് മുട്ടത്തുപാടത്ത് അന്ന എന്ന അല്‍ഫോണ്‍സ ജനിച്ചത്

രേണുക വേണു
തിങ്കള്‍, 28 ജൂലൈ 2025 (08:17 IST)
St. Alphonsa Feast: ആഗോള കത്തോലിക്കാസഭ വിശുദ്ധയായി വണങ്ങുന്ന അല്‍ഫോണ്‍സാമ്മയുടെ തിരുന്നാള്‍ ആണിന്ന്. ക്രിസ്തുവിനോടുള്ള സ്നേഹത്താല്‍ സ്വയം ജ്വലിക്കുകയും ചുറ്റിലുമുള്ളവര്‍ക്ക് പ്രകാശമാകുകയും ചെയ്ത വിശുദ്ധയാണ് അല്‍ഫോണ്‍സാമ്മ. 
 
ഭാരതസഭയിലെ ആദ്യ വിശുദ്ധയാണ് അല്‍ഫോണ്‍സ. 1910 ഓഗസ്റ്റ് 19 നാണ് മുട്ടത്തുപാടത്ത് അന്ന എന്ന അല്‍ഫോണ്‍സ ജനിച്ചത്. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ ചേര്‍ന്ന് കന്യാസ്ത്രീയായപ്പോള്‍ ആണ് അന്ന എന്ന പേരിന് പകരം അല്‍ഫോണ്‍സ എന്ന പേര് സ്വീകരിച്ചത്. കോട്ടയം ജില്ലയിലെ ഭരണങ്ങാനം മഠത്തില്‍ അല്‍ഫോണ്‍സ പ്രേഷിത പ്രവര്‍ത്തനം നടത്തി. 1946 ജൂലൈ 28 നാണ് അല്‍ഫോണ്‍സ അന്തരിച്ചത്. ചരമദിനമാണ് വിശുദ്ധയുടെ ഓര്‍മ തിരുന്നാളായി കൊണ്ടാടുന്നത്. 
 
2008 ഒക്ടോബര്‍ 12 ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അല്‍ഫോണ്‍സയെ വിശുദ്ധയായി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ ഭരണങ്ങാനം സിറോ മലബാര്‍ ദേവാലയമാണ് അല്‍ഫോണ്‍സയുടെ പ്രധാന തീര്‍ത്ഥകേന്ദ്രം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അധിമാസം ജൂൺ 15ന് തീരും, പുണ്യപ്രാപ്തിക്കായി ഈ 5 കാര്യങ്ങൾ ചെയ്യാൻ ഇനിയും വൈകരുത്

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Monthly Horoscope July 2026 : നിങ്ങളുടെ ജൂലൈ മാസം എങ്ങനെ, 12 രാശിക്കരുടെയും സമഗ്രമായ രാശിഫലം അറിയാം

St.Thomas Day Wishes in Malayalam: സെന്റ് തോമസ് ഡേ ആശംസകൾ മലയാളത്തിൽ

ഭാഗ്യവാന്മാരുടെ കൈപ്പത്തിയിലെ അടയാളങ്ങള്‍ ഇവയാണ്

ജന്മദിനത്തില്‍ ഏതൊക്കെ ദേവതകളെ ആരാധിക്കണമെന്നറിയാമോ?

അടുത്ത ലേഖനം
Show comments