മമ്മൂട്ടിയുടെ മനസിന്‍റെ ഫ്രെയിമില്‍ പതിഞ്ഞ ചിത്രങ്ങള്‍ !

കെ ആര്‍ അനൂപ്
ബുധന്‍, 24 ജൂണ്‍ 2020 (13:58 IST)
മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഫോട്ടോഗ്രാഫി പാഷനാണ്. പണ്ടും ഇപ്പോഴും ഒരുടവും സംഭവിക്കാതെ മമ്മൂട്ടി കാത്തുസൂക്ഷിക്കുന്നതാണ് ഈ ഫോട്ടോഗ്രാഫി പ്രേമം. തനിക്കൊപ്പം സഞ്ചരിക്കുന്ന കാലത്തെ അടയാളപ്പെടുത്താന്‍ അദ്ദേഹം എപ്പോഴും ശ്രമിക്കുന്നു. അങ്ങനെ മമ്മൂട്ടി എടുക്കുന്ന ചിത്രങ്ങൾ ചിലപ്പോഴൊക്കെ സോഷ്യൽ മീഡിയയിൽ എത്താറുണ്ട്.
 
ഇപ്പോഴിതാ തൻറെ വീട്ടിൽ വിരുന്നിനെത്തിയ അതിഥികളെ ഫ്രെയിമിനുള്ളിൽ ആക്കിയിരിക്കുകയാണ് മമ്മൂട്ടി. വീട്ടിലെത്തിയ മൈനയും ഇരട്ടവാലൻ കിളിയുമൊക്കെ മമ്മൂട്ടിയുടെ ഫ്രെയിമില്‍ പെട്ടു. മെഗാസ്റ്റാറിൻറെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ തരംഗമാകുകയാണ് ഇപ്പോൾ. 
 
തൻറെ പഴയ ഹോബിയാണ് ഇതെന്നും എല്ലാവരും വീട്ടിൽ സുരക്ഷിതരായി ഇരിക്കണമെന്നുമൊക്കെയുള്ള ടാഗുകളോടെയാണ് താരത്തിൻറെ പോസ്റ്റ്. മമ്മൂട്ടിയുടെ ക്യാമറാപ്രേമം ആരാധകർക്ക് മുമ്പേ അറിയാം. മോഹൻലാലും ഗാനഗന്ധർവ്വൻ യേശുദാസും അടക്കം നിരവധി പ്രമുഖരാണ് മമ്മൂട്ടിയുടെ ക്യാമറയ്ക്ക് മുന്നിൽ എത്തിയിട്ടുള്ളത്.
 
കൊറോണ കാലത്തെ വീട്ടിലിരിപ്പ് മമ്മൂട്ടിക്ക് തൻറെ പഴയ ഇഷ്ടങ്ങളെ പൊടിതട്ടിയെടുക്കാനുള്ള സമയം കൂടിയാണ്. ഇത്തരത്തിൽ ഇഷ്ടങ്ങളും വിശേഷങ്ങളുമായി  മലയാളികളുടെ പ്രിയ താരമായ ദുൽഖറും അടുത്തിടെ സോഷ്യൽ മീഡിയയില്‍ എത്തിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

അധ്യാപകരുടെ സെന്‍സസ് ഡ്യൂട്ടി വിന്യാസം പുനഃപരിശോധിക്കണമെന്ന് കേരള ബാലാവകാശ കമ്മീഷന്‍

23 ദിവസം മാത്രം പ്രായമായ കുഞ്ഞിന് ചേലാകർമം, ഗുരുതര പിഴവ്, 50 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കമ്മീഷൻ

കാലവർഷം ഇന്ത്യ മൊത്തം വ്യാപിക്കുന്നു, ഡൽഹിയിൽ കനത്ത മഴയും വെള്ളപ്പൊക്കവും, വിവിധ സംസ്ഥാനങ്ങൾക്ക് ജാഗ്രതാനിർദേശം

കള്ളാടി മണ്ണിടിച്ചിൽ: മരിച്ചവരുടെ എണ്ണം ആറായി

എനിക്കെതിരെ ഉപയോഗിച്ച ശരീരഭാഷയും വാക്കുകളും മുഖ്യമന്ത്രിക്ക് ചേർന്നതല്ല, വിരട്ടിനിർത്താമെന്ന് കരുതരുത്: മറുപടിയുമായി കെ കെ രാഗേഷ്

അടുത്ത ലേഖനം
Show comments