Webdunia - Bharat's app for daily news and videos

Install App

'ശരത് മേനോനെ സൂക്ഷിക്കണം, ഏറ്റവും വൃത്തികെട്ടവനാണ്, വെറുപ്പ് ഉണ്ടാക്കാനല്ല ഞാന്‍ ശ്രമിക്കുന്നത്'; വെയില്‍ സിനിമയുടെ സംവിധായകനെതിരെ ഷെയ്ന്‍ നിഗം

തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരത്തിന്റെ പ്രതികരണം.

തുമ്പി ഏബ്രഹാം
വെള്ളി, 22 നവം‌ബര്‍ 2019 (08:42 IST)
വെയില്‍ സിനിമയുടെ സംവിധായകന്‍ ശരത് മേനോനെതിരേ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഷെയ്ന്‍ നിഗം. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരത്തിന്റെ പ്രതികരണം.
 
ശരത് മേനോനെ സൂക്ഷിക്കണം എന്നാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഷെയ്ന്‍ പറയുന്നത്. ഒരാള്‍ക്ക് പരിചയപ്പെടാന്‍ പറ്റുന്നതില്‍ വെച്ച് ഏറ്റവും വൃത്തികെട്ടവനാണ് ശരത് മേനോനെന്നും പോസ്റ്റിലുണ്ട്.
 
‘വെറുപ്പ് ഉണ്ടാക്കാനല്ല ഞാന്‍ ശ്രമിക്കുന്നത്. ഇതൊരു തകര്‍ന്ന ഹൃദയത്തില്‍ നിന്നുള്ളതാണ്. ആരെയും ഒന്നും ബോധിപ്പിക്കാനില്ല. സത്യമേവ ജയതേ’ എന്ന അടിക്കുറിപ്പോയെയാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
 
നേരത്തെ ശരതിന് ഷെയ്ന്‍ അയച്ചു നല്‍കിയ വോയിസ് മെസേജും പുറത്തുവന്നിരുന്നു. ശരത് നശിപ്പിക്കുന്നത് പ്രകൃതിയെ ആണെന്നും ശരത്തിന്റെ വാശി വിജയിക്കട്ടെ എന്നും പ്രകൃതി എപ്പോഴെങ്കിലും തിരിച്ചടിക്കുമെന്നും ഷെയ്ന്‍ പറയുന്ന വോയിസ് മെസേജാണ് പുറത്തുവന്നിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

മക്ക ഉടമ്പടി: സൗദി-തുര്‍ക്കി-പാകിസ്ഥാന്‍ പ്രതിരോധ സെക്രട്ടേറിയറ്റിനെ മൂന്ന് വര്‍ഷത്തേക്ക് പാകിസ്ഥാന്‍ നയിക്കും

'അവരെ ആക്രമിക്കണം'; കൊലവിളിയുമായി ട്രംപ്, വീണ്ടും യുദ്ധഭീതി

നേപ്പാളിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 903 ആയി; 4,247 പേരെ ഇനിയും കണ്ടെത്താനായില്ല

ഇന്ത്യയില്‍ സെപ്റ്റംബറില്‍ വരണ്ട കാലാവസ്ഥയില്‍ മണ്‍സൂണ്‍ അവസാനിക്കുമെന്ന് കാലാവസ്ഥാ ഏജന്‍സി

ട്രെയിനില്‍ മദ്യപിച്ചെത്തുന്ന യാത്രക്കാരെ നീക്കം ചെയ്യാനുള്ള റെയില്‍വേയുടെ അധികാരം ശരിവച്ച് കേരള ഹൈക്കോടതി

അടുത്ത ലേഖനം
Show comments