Daily Horoscope

ഫഹദ് എന്റെ പ്രിയതാരം: നിവിൻ പോളി

കെ ആർ അനൂപ്
ബുധന്‍, 5 ഓഗസ്റ്റ് 2020 (16:00 IST)
മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിലൂടെ മലയാളത്തിന് കിട്ടിയ നടനാണ് നിവിൻ പോളി. അഭിനയജീവിതത്തിലെ പത്ത് വർഷങ്ങൾ പൂർത്തിയാക്കിയിരിക്കിയ താരം സിനിമയിലെ തന്റെ ഇഷ്ട താരങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ്.
 
ഒരു ടെലിവിഷൻ പരിപാടിയിൽ റിമിടോമിയുമായി നടത്തിയ അഭിമുഖത്തിലാണ് നിവിൻ തൻറെ മനസ്സ് തുറന്നത്. നിവിൻ പോളിയുടെ ഏറെ ഇഷ്ടം മമ്മൂട്ടിയോട് ആണെങ്കിലും അദ്ദേഹത്തിൻറെ ആരാധകർക്ക്  അറിയാൻ ഇഷ്ടമുള്ള മറ്റൊരു പ്രിയപ്പെട്ട താരത്തെ കുറിച്ചും കൂടി പറയുകയാണ് നിവിൻ.
 
യുവതാരങ്ങൾക്ക് ഇടയിൽ ആരെയാണ് കൂടുതൽ ഇഷ്ടമെന്ന് ചോദിച്ചാൽ നിവിൻ പോളിക്ക് പറയാനുള്ളത് ഫഹദ് ഫാസിലാണ്. ഫഹദിന്റെ അഭിനയം തനിക്ക് വലിയ ഇഷ്ടമാണെന്നും നിവിന്‍ പറഞ്ഞു. മാത്രമല്ല നടൻ അനൂപ് മേനോന്റെ അഭിനയവും താരത്തിന് ഇഷ്ടമാണ്. 
 
കഴിഞ്ഞ ദിവസമാണ് മൂത്തോൻ എന്ന സിനിമയിലെ അഭിനയത്തിന് നിവിൻ പോളിക്ക് മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചത്. ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മൂത്തോന്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മൂന്ന് പുരസ്കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ ഇനി എളുപ്പമല്ല; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

ഒരു സാധാരണ പൗരന്റെ വീട്ടില്‍ റെയ്ഡ് നടത്തുമ്പോള്‍ പോലീസ് മുറ്റം മാത്രമാണോ പരിശോധിക്കുന്നത്: സുരേഷ് ഗോപി

ചക്രവാതചുഴി ന്യൂനമർദ്ദമാകും; കേരളത്തിൽ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments