Publish Date: Tue, 16 Jun 2020 (13:26 IST)
Updated Date: Tue, 16 Jun 2020 (13:28 IST)
മലയാള സിനിമാപ്രേമികൾക്ക് എന്നെന്നും ഓർമ്മിക്കാനായി ഒരു പിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച നടനാണ് സുകുമാരൻ. അദ്ദേഹം അന്തരിച്ചിട്ട് ഇന്നേക്ക് 23 വർഷമാകുകയാണ്. നാൽപത്തിയൊൻമ്പതാം വയസ്സിലായിരുന്നു സുകുമാരന്റെ വിയോഗം. അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ഭാര്യ മല്ലിക സുകുമാരൻ.
മക്കളൊക്കെ അദ്ദേഹത്തിൽനിന്ന് ഇനിയും കുറെ പഠിക്കാനുണ്ടെന്ന് അവർ പറയുന്നു. ഇന്ദ്രജിത്ത് പന്ത്രണ്ടാം ക്ലാസിലും പൃഥ്വിരാജ് ഒമ്പതാം ക്ലാസിലും പഠിക്കുമ്പോഴായിരുന്നു അദ്ദേഹത്തിൻറെ വിയോഗം.
ഇന്ദ്രജിത്തിന് തമിഴ്നാട്ടിലെ കോളേജിൽ പഠിക്കാൻ ചേർത്തശേഷമായിരുന്നു അദ്ദേഹം ഞങ്ങളെ വിട്ടുപോയതെന്ന് മല്ലിക സുകുമാരൻ പറയുന്നു. ജീവിതമേ അവസാനിച്ചു എന്ന് വിചാരിച്ച നിമിഷങ്ങളായിരുന്നു അത്. ജീവിതത്തിലെ വലിയ ശക്തി എന്നെ വിട്ടു പോയി എന്ന് തോന്നിയെങ്കിലും തളർന്നു പോകരുത് എന്ന് എപ്പോഴും മനസ്സിലുണ്ടായിരുന്നു. അദ്ദേഹം നൽകിയ പാഠങ്ങളിലൂടെയാണ് ഞങ്ങൾ ഇതുവരെ എത്തിയത്.
മക്കൾ ഭാവിയിൽ സിനിമയിൽ വരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. സാമാന്യം വിദ്യാഭ്യാസം കഴിഞ്ഞ് മാത്രമേ സിനിമയിലെത്താവുള്ളൂ എന്നൊരു നിർബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നവെന്ന് മല്ലിക സുകുമാരൻ ഓര്‍മ്മിക്കുന്നു.