Publish Date: Wed, 03 Jun 2020 (15:35 IST)
Updated Date: Wed, 03 Jun 2020 (15:37 IST)
ക്വാറന്‍റീനില്‍ കഴിയുന്ന പൃഥ്വിരാജിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. സോഷ്യൽ മീഡിയ വഴി പൃഥ്വിരാജാണ് ഇക്കാര്യം അറിയിച്ചത്. ജോർദാനിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും തിരിച്ചെത്തിയ പൃഥ്വിരാജിന് കോവിഡ് പരിശോധന നടത്തിയിരുന്നു. പൃഥ്വിരാജ് ഏഴുദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റെയ്ന്‍ പൂർത്തിയാക്കിയിരുന്നു.
14 ദിവസത്തെ ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയായ ശേഷം വീട്ടിലേക്ക് പോകുമെന്നും താരം അറിയിച്ചു. സുരക്ഷിതമായി ഇരിക്കുവാനും അദ്ദേഹം ഫേസ്ബുക്കിലൂടെ എഴുതി.
മേയ് 22നാണ് പൃഥ്വിയും ബ്ലെസിയും 'ആടുജീവിതം' ടീമും കേരളത്തില്‍ എത്തിയത്. എല്ലാ നിർദേശങ്ങളും കർശനമായി പാലിക്കുകയും പെട്ടെന്ന് രോഗം ബാധിക്കാൻ സാധ്യതയുള്ള ഒരാളും വീട്ടിലില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നും പൃഥ്വിരാജ് മുമ്പ് ഇൻസ്റ്റഗ്രാമിലൂടെ എഴുതിയിരുന്നു.