Publish Date: Wed, 17 Nov 2021 (11:18 IST)
Updated Date: Wed, 17 Nov 2021 (11:27 IST)
ദുല്‍ഖര്‍ സല്‍മാന്‍-ശോഭിത ധൂളിപാല എന്നിവരുടെ ഒരു അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചോദ്യം ചോദിച്ച അവതാരകന് കുറുപ്പ് നായികയായ ശോഭിത നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
ആന്ധ്ര സ്വദേശിനിയായ ശോഭിത നിവിന്‍ പോളിയുടെ മൂത്തോനിലും അഭിനയിച്ചിട്ടുണ്ട്.നിവിന്‍ പോളിക്കും ദുല്‍ഖര്‍ സല്‍മാനുമൊപ്പം അഭിനയിച്ച ശോഭിതയോട് ആരാണ് കൂടുതല്‍ കെയറിങ്, ആരാണ് കൂടുതല്‍ ഫ്രണ്ട്ലി എന്നായിരുന്നു അവതാരകന്റെ ചോദ്യം.
ചോദ്യം കേട്ട് ആശ്ചര്യത്തോടെ കെയറിങ് എന്നാണോ ചോദിച്ചത് എന്ന് നടി അവതാരകനോട് ഒന്നുകൂടി ചോദിക്കുന്നു.
പെട്ടെന്നുതന്നെ തനിക്ക് ആരുടേും കെയറിങ് ആവശ്യമില്ലെന്ന് പ്രതികരിക്കുന്നു. ഇത് കേട്ടയുടന്‍ ദുല്‍ഖര്‍ പൊട്ടിച്ചിരിക്കുന്നു. വീഡിയോ കാണാം.